ഐപിഎൽ 2023-ന്റെ ഔദ്യോഗിക ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയായ ജിയോ സിനിമ ലൈവ് സ്ട്രീമിംഗിൽ ഏറ്റവും കൂടുതൽ വ്യൂവേഴ്സിനെ നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിംഗ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടന്ന ഫൈനൽ മത്സരം 320 ദശലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയത്. ഐപിഎൽ 2023ലെ ക്വാളിഫയർ 2ൽ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സിൽ ശുഭ്‌മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയായിരുന്നു പ്രധാന ആകർഷണം. 257 ദശലക്ഷം കാഴ്ചക്കാരെയാണ് ജിയോ സിനിമ ഈ സമയം സ്വന്തമാക്കിയത്.
ഒരു ക്രിക്കറ്റ് മത്സരത്തിൽ ഒരേ സമയം ഏറ്റവും കൂടുതൽ കാഴ്ചക്കാരെന്ന റെക്കോർഡ് 2019 ജൂലൈ മുതൽ ഐപിഎല്ലിന്റെ മുൻ ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയായ ഡിസ്നിയുടെ ഹോട്ട്‌സ്റ്റാറിന്റെ പേരിലായിരുന്നു. 250 ദശലക്ഷം കാഴ്ചക്കാരെന്ന ഹോട്ട്സ്റ്റാറിന്റെ റെക്കോർഡ് വർഷങ്ങളോളം തകർക്കപ്പെടാതെ തുടർന്നു. ഈ റെക്കോർഡാണ് ഇപ്പോൾ ജിയോ സിനിമ തകർത്തിരിക്കുന്നത്. ഏപ്രിൽ 17 ന് എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈയ്ക്ക് എതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ റൺചേസ് ഏകദേശം 240 ദശലക്ഷം പ്രേക്ഷകരാണ് ആകാംക്ഷയോടെ കണ്ടത്.
ALSO READ: 'സിഎസ്കെയ്ക്ക് വിജയറൺസ് നേടി നൽകിയത് ബിജെപി പ്രവർത്തകനാണ്'; തമിഴ്നാട് ബിജെപി അധ്യക്ഷൻ
രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും ഏറ്റുമുട്ടിയ മത്സരത്തിൽ 220 മില്യൺ കാഴ്ചക്കാരെയാണ് ജിയോ സിനിമ സ്വന്തമാക്കിയത്. ഈ വർഷത്തെ ഐപിഎല്ലിന്റെ ആദ്യ ഏഴ് ആഴ്‌ചകൾക്കുള്ളിൽ 15 ബില്യണിലധികം വീഡിയോ വ്യൂസ് നേടി ജിയോ സിനിമ ഡിജിറ്റൽ സ്‌പോർട്‌സ് വ്യൂവിംഗിൽ മുൻപന്തിയിലും എത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...