തിരുവനന്തപുരം: കൂച്ച് ബിഹാര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. അണ്ടര്‍ -19 ക്രിക്കറ്റ് ടൂർണമെന്റിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. അഹമ്മദ് ഇമ്രാൻ കേരളത്തെ നയിക്കും. പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ എമേര്‍ജിംഗ് പ്ലെയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട താരമാണ് അഹമ്മദ് ഇമ്രാന്‍. മഹാരാഷ്ട്ര, ബിഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, അസം എന്നിവരാണ് എലൈറ്റ് ഗ്രൂപ്പ് ഇ-യില്‍ ഉള്‍പ്പെട്ടിരിക്കുന്ന കേരളത്തിന്റെ എതിരാളികള്‍.
ബുധനാഴ്ച്ച മഹാരാഷ്ട്രയിലെ സോളാപൂരില്‍ നടക്കുന്ന മത്സരത്തില്‍ കേരളം മഹാരാഷ്ട്രയെ നേരിടും. 13 ന് തിരുവനന്തപുരത്ത് മംഗലപുരം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കേരളം ബിഹാറിനെ നേരിടും. ഇരുപതിന് രാജസ്ഥാനെ നേരിടുന്ന കേരളം 28ന് അസമുമായി ഏറ്റുമുട്ടും. കേരളത്തിന്റെ ഗ്രൂപ്പ് ലെവലിലുള്ള അവസാന മത്സരം ഡിസംബര്‍ ആറിനാണ്.
ALSO READ: കേരള ക്രിക്കറ്റ് ലീഗ്; വാശിയേറിയ ലേലത്തിൽ ലക്ഷങ്ങൾ പ്രതിഫലം നേടി താരങ്ങൾ
കേരളവും ജാര്‍ഖണ്ഡും തമ്മിലാണ് കെസിഎയുടെ മംഗലപുരം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരം. കേരള രഞ്ജി ടീം അസിസ്റ്റന്റ് കോച്ച് ആയിരുന്ന എം.രാജഗോപാലാണ് കേരളത്തിന്റെ മുഖ്യ പരിശീലകന്‍. അഹമ്മദ് ഇമ്രാന്‍ (ക്യാപ്റ്റന്‍), അല്‍ത്താഫ് എസ്, ആദിത്യ ബൈജു, എബിന്‍ ജെ ലാല്‍, അക്ഷയ് എസ്.എസ് (വിക്കറ്റ് കീപ്പര്‍), അഹമ്മദ് ഖാന്‍ ജെ, മുഹമ്മദ് ജസീല്‍ ടിഎം, മുഹമ്മദ് ഇനാന്‍, എസ്.സൗരഭ്, രോഹിത് കെ.ആര്‍, അദ്വൈത് പ്രിന്‍സ്, തോമസ് മാത്യു, കെവിന്‍ പോള്‍ നോബി, കാര്‍ത്തിക് പി, ശ്രീഹരി അനീഷ് എന്നിവരാണ് ടീം അംഗങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.