India vs Pakistan Asia Cup Live : ഗ്രൂപ്പ് ഘട്ടത്തിൽ ബദ്ധ വൈരികളെ തകർത്തിന്റെ ആവേശത്തിലാണ് രോഹിത് ശർമയും സംഘവും അടുത്ത ഇന്ത്യ പാക് മത്സരത്തിന് ഇന്ന് സെപ്റ്റംബർ നാലിന് ഇറങ്ങുന്നത്. പാകിസ്ഥാനെ അഞ്ച് വിക്കറ്റിനും കുഞ്ഞൻ ടീമായ ഹോങ്കോങ്ങിനെ 21 റൺസിനും തകർത്താണ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഏഷ്യ കപ്പിന്റെ സൂപ്പർ ഫോറിലേക്ക് പ്രവേശിച്ചത്. പാകിസ്ഥാനാകട്ടെ ഹോങ്കോങിനെ നിഷ്കരുണം തകർത്തതിന്റെ മേൽകൈയിൽ മാത്രമാണ് നോക്ക്ഔട്ട് ഘട്ടത്തിലേക്ക് പ്രവേശനം ഉറപ്പിച്ചിരിക്കുന്നത്. ദുബായിൽ പുരോഗമിക്കുന്ന ടൂർണമെന്റിൽ നിമിഷ നേരങ്ങൾ കൊണ്ടാണ് ഇന്ത്യ പാക് മത്സരത്തിന്റെ ടിക്കറ്റ് വിറ്റൊഴിഞ്ഞ് പോയത്.
ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പലരും സൂപ്പർ ഫോറിന്റെ രണ്ടാം മത്സരത്തിന്റെ ടിക്കറ്റ് ബൂക്ക് ചെയ്തിരുന്നു. ഗ്രൂപ്പ് ബിയിൽ നിന്നും യോഗ്യത നേടുന്ന ടീമാകും സെപ്റ്റംബർ നാലിന് നടക്കുന്ന മത്സരത്തിൽ ഏറ്റമുട്ടുക. അത് ഓഗസ്റ്റ് 28ലെ ഫലം എന്ത് തന്നെയാണെങ്കിലും ഇന്ന് സെപ്റ്റംബർ നാലിന് വീണ്ടുമൊരു ഇന്ത്യ പാക് മത്സരം എല്ലാവരും പ്രവചിച്ചിരുന്നു. കാരണം മൂന്നാമത്തെ ടീം അത്രയ്ക്കും ദുർബലരായിരുന്നു.
ഇന്ത്യ പാകിസ്ഥാൻ മത്സരം
ALSO READ : Asia Cup 2022 : സൂപ്പർ ഫോറിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; ജഡേജ ടീമിൽ നിന്നും പുറത്ത്
ഇന്ത്യ പാക് മത്സരം എവിടെയാണ് നടക്കുന്നത്?
ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചാണ് ഇന്ത്യ പാകിസ്ഥാൻ ഏഷ്യ കപ്പ് സൂപ്പർ ഫോർ മത്സരം നടക്കുന്നത്.
ഇന്ത്യ പാക് മത്സരം ഓൺലൈൻ എങ്ങനെ കാണാം?
സ്റ്റാർ നെറ്റ്വർക്കിനാണ് ഏഷ്യ കപ്പ് ടൂർണമെന്റിന്റെ സംപ്രേഷണാവകാശം. അതുകൊണ്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഇന്ത്യ പാകിസ്ഥാൻ മത്സരം ഓൺലൈനിലൂടെ സംപ്രേഷണം ചെയ്യുന്നത്.
ഇന്ത്യ പാക് മത്സരം ടിവിയിൽ എവിടെ കാണാം?
സ്റ്റാർ നെറ്റ്വർക്കിനാണ് ഏഷ്യ കപ്പ് ടൂർണമെന്റിന്റെ സംപ്രേഷണാവകാശം. അതുകൊണ്ട് സ്റ്റാർ സ്പോർട്സ് ചാനലുകളിൽ ഇന്ത്യ പാകിസ്ഥാൻ മത്സരം സംപ്രേഷണം ചെയ്യുന്നത്.
ഇന്ത്യ പാകിസ്ഥാൻ മത്സരം
രാത്രി 7.30നാണ് മത്സരം ആരംഭിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.