ദുബായ് : ഏഷ്യ കപ്പിൽ ഹോങ്കോങ്ങിനെതിരെ കൂറ്റൻ ലക്ഷ്യമുയർത്തി ഇന്ത്യ. ആദ്യം മെല്ലെ തുടങ്ങിയ ഇന്ത്യൻ ഇന്നിങ്സ് അവസാന ഓവറുകളിൽ വിരാട് കോലിയും സൂര്യകുമാർ യാദവും ചേർന്ന് താണ്ഡവമാടുകയായിരുന്നു. അവസാന ഓവറിൽ 26 റൺസാണ് സൂര്യകുമാർ യാദവ് അടിച്ചകൂട്ടിയത്. ഇന്ത്യക്കായി കോലി അർധ സെഞ്ചുറി നേടുകയും ചെയ്തു.
ക്യാപ്റ്റൻ രോഹിത് ശർമയും ഉപനായകൻ കെ.എൽ രാഹുലും ചേർന്ന് മെല്ലെ ഇന്ത്യൻ ഇന്നിങ്സ് ആരംഭിക്കുകയായിരുന്നു. 21 റൺസെടുത്ത് നായകൻ ശർമ പുറത്താകുമ്പോൾ ഇന്ത്യൻ 40നോട് അടുക്കുന്നതെ ഉണ്ടായിരുന്നുള്ളു. തുടർന്ന് മൂന്നാമതായി ക്രീസിലെത്തിയ കോലിയും രാഹുലും ചേർന്ന് ഇന്ത്യൻ സ്കോർ ഉയർത്തുകയായിരുന്നു. വിക്കറ്റുകൾ കൈയ്യിലുണ്ടായിരുന്നെങ്കിലും സ്കോറിങ് വേഗത ഒട്ടും ഉയർത്താൻ ഇരു ബാറ്റർമാരും തയ്യറായില്ല.
King Kohli on the charge. pic.twitter.com/X8ZhzWchdo
— Johns. (@CricCrazyJohns) August 31, 2022
ശേഷം 13-ാം ഓവറിൽ സൂര്യകുമാർ ക്രീസിലെത്തിയതോടെയാണ് ഇന്ത്യ സ്കോറിങ്ങിനെ വേഗതയുണ്ടായത്. 26 പന്ത് നേരിട്ട് സൂര്യകുമാർ ആറ് വീതം സിക്സറും ഫോറും അടിച്ച് കൂട്ടിയാണ് 68 റൺസെടുത്തത്. അവസാന ഓവറിൽ ഹാട്രിക്ക് അടക്കം നാല് പന്തുകളാണ് സൂര്യകുമാർ സിക്സറുകൾ പറത്തിയത്. ഒരു ഫോറും മൂന്ന് സിക്സറുകളുടെ അകമ്പടിയോടെ 44 പന്തിൽ 59 റൺസെടുത്ത വിരാട് കോലിയും പുറത്താകാതെ നിന്നു. ആയുഷ് ശുക്ല, മുഹമ്മദ് ഗസ്നാഫർ എന്നിവരാണ് ഹോങ്കോങ്ങിനായി വിക്കറ്റുകൾ സ്വന്തമാക്കിയത്.
ടോസ് നേടിയ ഹോങ്കോങ് ഇന്ത്യയെ ബാറ്റിങ്ങിനയിക്കുകയായിരുന്നു. പാകിസ്ഥാനെതിരെ മികച്ച ഓൾറൗണ്ട് പ്രകടനത്തിലൂടെ മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കിയ ഹാർദിക് പാണ്ഡ്യയ്ക്ക് വിശ്രമം നൽകിയാണ് ഇന്ത്യ ഇന്ന് മത്സരത്തിന് ഇറങ്ങിയത്. പകരം റിഷഭ് പന്ത് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഇടം നേടിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.