Cricket World Cup 2023 : അത് വൈഡായിരുന്നോ? എന്തുകൊണ്ട് അമ്പയർ വൈഡ് നൽകിയില്ല?

Cricket World Cup 2023 Wide Controversy : ബംഗ്ലദേശിനെതിരെയുള്ള മത്സരത്തിൽ 42-ാം ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ രണ്ട് മാത്രം ഉള്ളപ്പോഴാണ് ആ വിവാദ സംഭവം നടക്കുന്നത്

Written by - Jenish Thomas | Last Updated : Oct 20, 2023, 05:51 PM IST
  • ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ വിവാദ സംഭവം നടക്കുന്നത്
  • മത്സരത്തിൽ 42-ാം ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ രണ്ട് റൺസ്
  • കോലിക്ക് സെഞ്ചുറി നേടാൻ മൂന്ന് റൺസ് വേണം
  • നാസും അഹമ്മദ് എറിഞ്ഞ വൈഡാണ് അമ്പർ നിഷേധിച്ചത്
Cricket World Cup 2023 : അത് വൈഡായിരുന്നോ? എന്തുകൊണ്ട് അമ്പയർ വൈഡ് നൽകിയില്ല?

സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ചർച്ചയായിരിക്കുകയാണ് കഴിഞ്ഞ ദിവസം ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ അമ്പയർ റിച്ചാർഡ് കെറ്റിൽബോറോയുടെ വൈഡ് നിഷേധിച്ചു കൊണ്ടുള്ള നടപടി. വിരാട് കോലിക്ക് സെഞ്ചുറി നേടാൻ ഇംഗ്ലീഷ് അമ്പയർ അവസരം ഒരുക്കുകയായിരുന്നു ആ നടപടിയിലൂടെയെന്നാണ് ഒരുപക്ഷത്ത് നിന്നും ഉയരുന്ന വിമർശനം. അതേസമയം കോലി സെഞ്ചുറി അടിക്കാതിരിക്കാൻ ബംഗ്ലേദശ് ബോളർ മനപൂർവ്വം എറിഞ്ഞ വൈഡിന് അമ്പയർ കണടയ്ക്കുകയായിരുന്നുയെന്നാണ് മറ്റൊരു പക്ഷം അഭിപ്രായപ്പെടുന്നത്. എന്നാൽ യഥാർഥിൽ മറ്റൊരു കാരണം കൊണ്ടാണ് അമ്പയർ ആ പന്തിൽ ബംഗ്ലാദേശിന് അനുകൂലമായി വൈഡ് നിഷേധിച്ചത്.

കഴിഞ്ഞ ദിവസം പൂനെയിൽ വെച്ച് നടന്ന ഇന്ത്യ-ബംഗ്ലാദേശ് ലോകകപ്പ് മത്സരത്തിലാണ് വിവാദ സംഭവം അരങ്ങേറുന്നത്. മത്സരത്തിലെ 42-ാം ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ രണ്ട് റൺസ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. ഈ സമയം വിരാട് കോലിയുടെ വ്യക്തിഗത സ്കോർ 97 റൺസായിരുന്നു. 42-ാം ഓവർ എറിഞ്ഞ  ബംഗ്ലാദേശ് ബോളർ നാസും അഹമ്മദ് ലെഗ് സൈഡിലേക്ക് പന്ത് എറിയുകയായിരുന്നു. പന്ത് കോലിയുടെ ഓൺ സൈഡിലൂടെ കീപ്പറിന്റെ കൈയ്യിൽ. ഒറ്റ നോട്ടത്തിൽ വൈഡ് വിളിക്കേണ്ടതാണ്. എന്നാൽ ഇംഗ്ലീഷ് അമ്പയർ തന്റെ നെറ്റി ചുളിച്ചുകൊണ്ട് ഇന്ത്യക്കെതിരെ വൈഡ് നിഷേധിച്ചു. തുടർന്ന് അടുത്ത ബോളിൽ കോലി സിക്സർ പറത്തി തന്റെ സെഞ്ചുറി വരൾച്ചയ്ക്ക് വിരാമം കുറിക്കുകയും ഇന്ത്യയുടെ ടൂർണമെന്റിലെ നാലാമത്തെ ജയം ഉറപ്പിക്കുകയായിരുന്നു.

ALSO READ : Cricket World Cup 2023 : ഹാർദിക് പാണ്ഡ്യ ലോകകപ്പിന്റെ പുറത്തേക്ക്? പരിക്കേറ്റ താരത്തെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റി

ഇതിന് പിന്നാലെയാണ് പലരും കെറ്റിൽബോറോയ്ക്കെതിരെ വിമർശനം ഉന്നയിച്ചത്. ഇംഗ്ലീഷ് അമ്പയർ കോലിക്ക് സെഞ്ചുറി നേടാൻ അവസരം നൽകുകയായിരുന്നുയെന്നാണ് വിമർശനം. എന്നാൽ ക്രിക്കറ്റിലെ ഏറ്റവും പുതിയ നിയമപ്രകാരം (2022) നാസും എറിഞ്ഞത് സാധുവായ ബോളാണ്. ബോളർക്ക് മുൻഗണന നൽകിയ ആ നിയമം ഇപ്പോൾ ബാറ്റർക്ക് അനുകൂലമായി മാറിയതാണ് ചർച്ചയ്ക്ക് വിധേയമായത്. നേരത്തെ സ്റ്റമ്പിന് അനുസരിച്ചാണ് വൈഡ് നൽകിയിരുന്നതെങ്കിൽ 2022 മുതലുള്ള നിയമത്തിൽ ബാറ്ററുടെ സ്ഥാനവും നീക്കവും മുൻനിർത്തിയാണ് അമ്പർ വൈഡ് തീരുമാനിക്കുന്നത്.

മോഡേൺ ക്രിക്കറ്റിൽ ക്രീസിനുള്ളിൽ ഒരുപാട് നീക്കങ്ങൾ നടത്തിയാണ് ബാറ്റർമാർ ബാറ്റ് വീശുന്നത്. ഇത് ചില ഘട്ടങ്ങളിൽ ബോളർമാക്ക് പ്രതികൂലമായി ബാധിക്കാറുണ്ട്. ബോളർ പന്ത് റിലീസ് ചെയ്യുന്ന സമയത്ത് ബാറ്ററുടെ സ്ഥാനത്തിന് ചലനമുണ്ടാകുന്നതിന് അനുസരിച്ചാണ് അമ്പയർ വൈഡ് വിളിക്കുന്നത്. ഇവിടെ കോലിയുടെ സ്ഥാനത്തിന് ചലനം സംഭവിക്കുന്നുണ്ട്. തുടർന്നാണ് അമ്പർ റിച്ചാർഡ് കെറ്റിൽബോറോ  വൈഡ് നിഷേധിക്കുന്നത്. കോലി ആ സ്ഥാനത്ത് തന്നെ നിൽക്കുകയോ, പന്ത് അടിക്കാൻ ശ്രമിക്കുകയോ ചെയ്തിരുന്നെങ്കിൽ അമ്പയർ വൈഡ് വിളിച്ചിരുന്നേനെ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News