ഏഷ്യലെ ഏറ്റവും പഴക്ക് ചെന്ന ഫുട്ബോൾ ടൂർണമെന്റാണ് ഇന്ത്യയിലെ ഡ്യുറണ്ട് കപ്പ്. ഇംഗ്ലീഷ് എഫ്എ കപ്പും സ്കോട്ടിഷ് കപ്പും കഴിഞ്ഞാൽ ഫുട്ബോൾ ഏറ്റവു പഴയ ടൂർണമെന്റും കൂടിയാണ് ഡ്യൂറണ്ട് കപ്പ്. ടൂർണമെന്റിന്റെ 132-ാം പതിപ്പ് ഓഗസ്റ്റ് മൂന്നാം തീയതി മുതൽ ആരംഭിക്കുകയാണ്. ഇന്ത്യൻ ഫുട്ബോളിന്റെ അടുത്ത സീസൺ ആരംഭിക്കുന്നത് ഡ്യൂറണ്ട് കപ്പിലൂടെയാണ്. ഇപ്പോൾ ഡ്യൂറണ്ട് കപ്പിന്റെ മാധ്യമവകാശം വിറ്റ് പോയിരിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ.
സോണി നെറ്റ്വർക്കിനാണ് ഡ്യൂറണ്ട് കപ്പ് ടൂർണമെന്റിന്റെ സംപ്രേഷണം അവകാശം ലഭിച്ചിരിക്കുന്നത്. സോണി സ്പോർട്സ് ടെൻ 2 ചാനലിലൂടെ ടെലിവിഷൻ സംപ്രേഷണവും സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ടൂർണമെന്റിന്റെ ഡിജിറ്റൽ സംപ്രേഷണം സംഘടിപ്പിക്കുന്നതാണ്.
ALSO READ : India Vs Pakistan: ഇനിയാണ് കളി; 45 ദിവസത്തിനുള്ളിൽ ഇന്ത്യയും പാകിസ്താനും 4 തവണ ഏറ്റുമുട്ടാൻ സാധ്യത
Exciting news!
Sony is our Broadcasting Partner for the 132nd Durand Cup Tournament, streaming live from 3rd August to 3rd September 2023.
Get ready for a mind-blowing viewing experience as we bring you every exhilarating moment of the epic showdown. @SonySportsNetwk @SonyLIV pic.twitter.com/hTGXSQ6JaF— Durand Cup (@thedurandcup) July 20, 2023
ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന ടൂർണമെന്റ് സെപ്റ്റംബർ മൂന്നിനാണ് അവസാനിക്കുക. കൊൽക്കത്ത, ഷിലോങ്, കൊക്രാജ്ഹർ, ഗുവാഹത്തി എന്നീ നഗരങ്ങളിലാണ് ഡ്യൂറണ്ട് കപ്പ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഐഎസ്എല്ലിൽ 12 ടീമുകൾ ഉൾപ്പെടെ 24 ടീമുകളാണ് ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കുന്നത്. ബംഗ്ലാദേശ് ആർമി ഫുട്ബോൾ ടീമും ത്രിഭുവൻ ആർമി ക്ലബും വിദേശ ആംഡ് ഫോർസായി ടൂർണമെന്റിന്റെ ഭാഗമാകും. ബെംഗളൂരു എഫ് സി, ഗോകുലം കേരള എഫ് സി, ഇന്ത്യൻ എയർ ഫോഴ്സ് ഫുട്ബോൾ ടീമുകൾ അടുങ്ങുന്ന ഗ്രൂപ്പ് സിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് അടങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...