Ind vs Pak: 8-0 ലീഡ് എടുക്കാന്‍ ഇന്ത്യ, നാണക്കേട് മാറ്റാന്‍ പാകിസ്താന്‍; ലോകകപ്പില്‍ ഇന്ന് തീപാറും പോരാട്ടം

India Vs Pakistan, ICC ODI World Cup 2023: ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയെ ഒരു തവണ പോലും പരാജയപ്പെടുത്താൻ പാകിസ്താന് കഴിഞ്ഞിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Oct 14, 2023, 10:51 AM IST
  • നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.
  • ആദ്യത്തെ രണ്ട് കളികളും വിജയിച്ചാണ് ഇന്ത്യയും പാകിസ്താനും ഇന്ന് ഇറങ്ങുന്നത്.
  • ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
Ind vs Pak: 8-0 ലീഡ് എടുക്കാന്‍ ഇന്ത്യ, നാണക്കേട് മാറ്റാന്‍ പാകിസ്താന്‍; ലോകകപ്പില്‍ ഇന്ന് തീപാറും പോരാട്ടം

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ ഇന്ന് ഇന്ത്യ - പാകിസ്താന്‍ പോരാട്ടം. വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് ഇന്ത്യയും പാകിസ്താനും ഇറങ്ങുമ്പോള്‍ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്. ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2 മണിയ്ക്കാണ് മത്സരം ആരംഭിക്കുക. 

ലോകകപ്പില്‍ ആദ്യത്തെ രണ്ട് കളികളും വിജയിച്ചാണ് ഇന്ത്യയും പാകിസ്താനും ഇന്ന് ഇറങ്ങുന്നത്. ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഗില്‍ തിരിച്ചെത്തുന്നതോടെ ഇഷാന്‍ കിഷന്‍ ടീമില്‍ നിന്ന് പുറത്താകാനാണ് സാധ്യത. ബൗളിംഗ് നിരയിലും മാറ്റത്തിന് സാധ്യതയുണ്ട്. ശര്‍ദ്ദൂല്‍ ഠാക്കൂറിന് പകരം പേസര്‍ മുഹമ്മദ് ഷാമി ടീമില്‍ ഇടംപിടിച്ചേക്കും. 

ALSO READ: അഫ്ഗാനെ എയറിലാക്കി ഹിറ്റ്മാന്‍; ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം, ഡല്‍ഹിയില്‍ റെക്കോര്‍ഡുകളുടെ പെരുമഴ

മറുഭാഗത്ത് ഏകദിനത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനായ നായകന്‍ ബാബര്‍ അസമിന്റെ മോശം ഫോമാണ് പാകിസ്താന് തലവേദനയാകുന്നത്. രണ്ട് മത്സരങ്ങളില്‍ നിന്ന് വെറും 15 റണ്‍സ് മാത്രമാണ് ബാബറിന്റെ സമ്പാദ്യം. നെതര്‍ലന്‍ഡ്‌സിനോട് 5 റണ്‍സും ശ്രീലങ്കയോട് 10 റണ്‍സും മാത്രമേ ബാബറിന് നേടാനായുള്ളൂ. ഓപ്പണിംഗ് ജോഡികളായ ഫഖര്‍ സമാനും ഇമാം ഉള്‍ ഹഖും തിളങ്ങാത്തതും വെല്ലുവിളിയാണ്. 

അതേസമയം, ലോകകപ്പില്‍ പാകിസ്താനെതിരെ മികച്ച റെക്കോര്‍ഡാണ് ടീം ഇന്ത്യയ്ക്കുള്ളത്. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ 7 തവണയാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ ഒരു തവണ പോലും പാകിസ്താന് ഇന്ത്യയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ചരിത്രം ആവര്‍ത്തിക്കാനുറച്ച് ഇന്ത്യ ഇറങ്ങുമ്പോള്‍ ചരിത്രം തിരുത്തിക്കുറിക്കാനാകും പാകിസ്താന്റെ ശ്രമം. 1,32,000 കാണികള്‍ക്ക് മുന്നില്‍ ചിരവൈരികളെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഹിറ്റ്മാനും സംഘവും ഇറങ്ങുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News