അഹമ്മദാബാദ്: അവസാന പന്തുവരെ നീണ്ട പോരാട്ടത്തിനൊടുവിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്സിന് ഐപിഎൽ കിരീടം സ്വന്തമാക്കി. മഴ മൂലം 15 ഓവറില്‍ 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിഎസ്കെ ഇന്നിംഗ്സിലെ അവസാന പന്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. പതിനഞ്ചാമത്തെ ഓവറിലെ അവസാന പന്തിൽ ജയിക്കാൻ നാലു റൺസ് വേണമെന്നിരിക്കെ മോഹിത് ശർമയെറിഞ്ഞ പന്ത് ഫോറടിച്ചാണ് രവീന്ദ്ര ജഡേജ അഹമ്മദാബാദിൽ സിഎസ്കെയുടെ വിജയമുറപ്പിച്ചത് . ഇത് ചെന്നൈ സൂപ്പർ കിങ്സിന്റെ അഞ്ചാം ഐപിഎൽ കിരീടനേട്ടമാണ്. ഇതോടെ ഐപിഎൽ കിരീട നേട്ടത്തിൽ ചെന്നൈ മുംബൈ ഇന്ത്യൻസിനൊപ്പമെത്തിയിരിക്കുകയാണ്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ 5 ഐപിഎൽ കിരീടങ്ങൾ നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനായി ചെന്നൈ സൂപ്പർ കിങ്‌സ് താരം മഹേന്ദ്ര സിംഗ് ധോണി എത്തിയിരിക്കുകയാണ്. ഈ റെക്കോർഡ് ആദ്യം സ്വന്തമാക്കിയത് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണ്.
Also Read: IPL Final 2023 : ഇതെന്താ മിന്നലോ...? ഗില്ലിനെ പുറത്താക്കിയ ധോണിയുടെ അതിവേഗ സ്റ്റമ്പിങ്
ചെന്നൈയുടെ ടോപ് സ്‌കോറർ 25 പന്തില്‍ 47 റൺസെടുത്ത ഡെവോൺ കോൺവെയാണ്. അവസാന ഓവറുകളിൽ തകർത്തടിച്ച ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരുടെ പോരാട്ടം നിർണായകമായിരുന്നു. മറുപടി ബാറ്റിങ്ങിൽ ചെന്നൈ മൂന്നാം പന്തു നേരിട്ടതിനു പിന്നാലെയാണു മഴ വില്ലനായെത്തിയത്. ശേഷം രണ്ട് മണിക്കൂറിനും 20 മിനിറ്റും കഴിഞ്ഞു കളി വീണ്ടും തുടങ്ങി. മാത്രമല്ല മഴ നിയമപ്രകാരം ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 റണ്‍സാക്കുകയും ചെയ്തു.
Also Read: Viral Video: പാമ്പിനെ തൊട്ടതേയുള്ളു.. പിന്നെ കാണിക്കുന്ന ഡ്രാമ കണ്ടോ? വീഡിയോ വൈറലാകുന്നു
ഓപ്പണർമാർ ചെന്നൈയ്ക്കു നൽകിയത് മികച്ച തുടക്കമായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ 74 റൺസിന്റെ കൂട്ടുകെട്ട് ഋതുരാജ് ഗെയ്ക്‌വാദും ഡെവോൺ കോൺവെയും ചേർന്ന് പടുത്തുയര്‍ത്തിയാതായിരുന്നു. 16 പന്തുകളിൽ നിന്നും 26 റൺസെടുത്ത ഗെയ്ക്‌വാദ് നൂർ അഹമ്മദിന്റെ പന്തിൽ റാഷിദ് ഖാന്റെ പിടിയിൽ പുറത്തായി. തൊട്ടു പിന്നാലെതന്നെ ഡെവോൺ കോൺവെയേയും പുറത്താക്കി കൊണ്ട് നൂർ അഹമ്മദ് രണ്ട് വിക്കറ്റ് നേടുകയിരുന്നു. ചെന്നൈ 9.1 ഓവറിൽ 100 കടന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് ആണ് നേടിയത്. ഗുജറാത്തിനായി തിളങ്ങിയത് സെഞ്ചറി നഷ്ടമായ തമിഴ്നാടിന്റെ യുവതാരം സായ് സുദർശനാണ്. 47 പന്തുകളിൽ 96 റൺസാണ് സായ് സുദർശൻ നേടിയത്. 39 പന്തിൽ 54 റൺസെടുത്ത് പുറത്തായ ഓപ്പണർ വൃദ്ധിമാൻ സാഹയും ഗുജറാത്തിനായി അർധസെഞ്ചറി നേടിയിരുന്നു.
Also Read: IPL 2023: കലാശപ്പോരിന് തന്ത്രങ്ങൾ മെനഞ്ഞ് ധോണി; കരിയറിലെ അവസാന മത്സരമെന്ന് സൂചന
മുംബൈ ഇന്ത്യൻസിന് ശേഷം ഐപിഎല്ലിൽ ഏറ്റവും കൂടുതൽ 5 കിരീടങ്ങൾ നേടുന്ന ടീമായിരിക്കുകയാണ് ഇപ്പോൾ ചെന്നൈ സൂപ്പർ കിംഗ്‌സ്. 2013, 2015, 2017, 2019, 2020 വർഷങ്ങളിലെ ഐപിഎൽ കിരീടങ്ങൾ മുംബൈ ഇന്ത്യൻസ് നേടിയിരുന്നു. ഈ അഞ്ച് കിരീടങ്ങളും രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിലാണ് നേടിയത് എന്നത് ശ്രദ്ധേയം. ചെന്നൈ 2010, 2011, 2018, 2021, 2023 വർഷങ്ങളിലെ ഐപിഎൽ കിരീടങ്ങളാണ് സ്വന്തമാക്കിയത്. ഇതോടെ മഹേന്ദ്ര സിംഗ് ധോണിയും രോഹിത് ശർമ്മയും 5-5 ഐപിഎൽ ട്രോഫികളുമായി ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരായിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...