ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ ജിയോ സിനിമ ആപ്ലിക്കേഷന്റെ പ്രവർത്തനം നിലച്ചു. ഐപിഎല്ലിന്റെ ഡിജിറ്റൽ സംപ്രേഷണ ദാതാക്കളായ ജിയോ സിനിമയുടെ പ്രവർത്തനം ഏതാനും നിമിഷങ്ങൾക്ക് പ്രവർത്തനം നിലയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ ഐപിഎൽ ആരാധകർ ആശങ്കയും സംശയവും ട്വിറ്ററിൽ പങ്കുവച്ചു.
ആപ്ലിക്കേഷൻ തുറക്കുമ്പോൾ കറുത്ത സ്ക്രീൻ മാത്രമാണ് കാണാൻ സാധിച്ചിരുന്നത്. "എന്തോ തെറ്റ് സംഭവിച്ചു, വീണ്ടും ശ്രമിക്കൂ' എന്ന സന്ദേശമാണ് ജിയോ സിനിമ ആപ്പ് തുറക്കുമ്പോൾ കാണാൻ സാധിച്ചിരുന്നത്. ആപ്പിന്റെ പ്രവർത്തനം നിലച്ചതായി നിരവധി പേർ ട്വീറ്റ് ചെയ്യുകയും ചെയ്തു.
What is this behaviour jio cinema ???? @JioCinema @cricketaakash @CricCrazyJohns @mufaddal_vohra pic.twitter.com/BwcruflYLr
— Elon Musk Himachal vale (@ManojVerma420) April 14, 2023
Is anyone else also facing this problem? #JioCinema pic.twitter.com/axHGIj2Qck
— Youth_Update #savesoil (@YouthUpdate2) April 14, 2023
അതേസമയം ഈഡൻ ഗാർഡനിൽ ഇന്ന് ഏപ്രിൽ 14ന് പുരോഗമിക്കുന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 229 റൺസ് വിജയലക്ഷ്യമുയർത്തിയത്. ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന്റെ സെഞ്ചുറിയുടെ മികവിലാണ് ഹൈദരാബാദ് കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയത്. സീസണിലെ ആദ്യ സെഞ്ചുറിയാണ് ബ്രൂക്കിന്റെ ബാറ്റിൽ നിന്നും പിറന്നത്. 55 പന്തിൽ 3 സിക്സിറുകളും 12 ഫോറുകളുടെയും അകമ്പടിയോടെയാണ് ഇംഗ്ലീഷ് താരത്തിന്റെ സെഞ്ചുറി നേട്ടം.
ഓപ്പണിങ്ങിന് ഇറങ്ങിയ താരം പുറത്താകതെയാണ് കൊൽക്കത്തയ്ക്കെതിരെ സെഞ്ചുറി നേടിയത്. എസ്ആർഎച്ച് നായകൻ എയ്ഡെൻ മർക്രം അർധ സെഞ്ചുറി നേടി ഇംഗ്ലീഷ് താരത്തിന്റെ ഇന്നിങ്സിന് പിന്തുണ നൽകി. 26 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറും നേടിയാണ് ദക്ഷിണാഫ്രിക്കൻ താരം തന്റെ അർധ സെഞ്ചുറി നേടിയത്. മർക്രമത്തിന് പിന്നാലെ അഭിഷേഖ് ശർമയും എൻറിച്ച് ക്ലാസനും ബ്രൂക്കിന്റെ ഇന്നിങ്സിന് മികച്ച പിന്തുണയാണ് നൽകിയത്.
ടോസ് നേടിയ കൊൽക്കത്ത സന്ദർശകരെ ബാറ്റിങ്ങിനെ ആദ്യം അയക്കുകയായിരുന്നു. മയാങ്ക് അഗർവാളിനെയും രാഹുൽ ത്രിപാഠിയെയും പുറത്താക്കി ആന്ദ്രെ റസ്സൽ സീസണിലെ തന്റെ ആദ്യ പ്രകടം മികച്ചതാക്കിയെങ്കിലും മറ്റ് കെകെആർ ബോളർമാർക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. മൂന്ന് വിക്കറ്റെടുത്ത റസ്സലിന് പുറമെ വരുൺ ചക്രവർത്തിയാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.
അതേസമയം എസ്ആർഎച്ചിന്റെ ഇന്നിങ്സിനെ ശേഷം ഹാരി ബ്രൂക്കിന് പകരം ബോളിങ് ശക്തമാക്കാൻ വാഷിങ്ടൺ സുന്ദരെ ഇംപാക്ട് പ്ലെയറാക്കി സൺറൈസേഴ്സ് ഇറക്കി. സുയാഷ് ശർമയ്ക്ക് പകരം ഇടം കൈയ്യൻ ബാറ്റർ വെങ്കടേശ് ഐയ്യരെയാണ് കെകെആർ തങ്ങളുടെ ഇംപാക്ട് പ്ലെയറാക്കി ഇറക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...