ISL 2021-22 | ഇതാണ് ബംഗളൂരു എഫ്സിക്കെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ കബഡി ടീം; ഇത് വുകോമാനോവിച്ചിന്റെ സസ്പെൻസോ

ഏതൊക്കെ താരങ്ങളാകും ആദ്യ ഇലവനിൽ ഉണ്ടാകുക, ബംഗളൂരുവിനെതിരെ സമനില എങ്കിലും നേടാൻ സാധിക്കുമോ എന്നുള്ള ആശങ്കയ്ക്ക് വിരാമം ഇട്ടാണ് വുകുമാനോവിച്ച് ഇന്നത്തെ മത്സരത്തിനുള്ള പ്ലേയിങ് ഇലവൻ തയ്യറാക്കിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 30, 2022, 07:30 PM IST
  • അതെലാം ഒരു മൈൻഡ് ഗെയിം ആണെന്നോ കോച്ചിന്റെ തന്ത്രമാണെന്നോ ഇപ്പോൾ കരുതേണ്ടി ഇരിക്കുന്നു.
  • ബിഎഫ്സിക്കെതിരെയുള്ള ലൈനിപ്പ് വന്നപ്പോൾ അക്ഷരാർഥത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ പോലും ഞെട്ടിയിരിക്കുകയാണ്.
  • ഏതൊക്കെ താരങ്ങളാകും ആദ്യ ഇലവനിൽ ഉണ്ടാകുക, ബംഗളൂരുവിനെതിരെ സമനില എങ്കിലും നേടാൻ സാധിക്കുമോ എന്നുള്ള ആശങ്കയ്ക്ക് വിരാമം ഇട്ടാണ് വുകുമാനോവിച്ച് ഇന്നത്തെ മത്സരത്തിനുള്ള പ്ലേയിങ് ഇലവൻ തയ്യറാക്കിയിരിക്കുന്നത്.
ISL 2021-22 | ഇതാണ് ബംഗളൂരു എഫ്സിക്കെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ കബഡി ടീം; ഇത് വുകോമാനോവിച്ചിന്റെ സസ്പെൻസോ

ഗോവ : കോവിഡും അതെ തുടർന്നുള്ള ടീമിനുള്ളിലെ പ്രതിസന്ധിക്കും ശേഷം കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters FC) വീണ്ടും അധിപത്യം സൃഷ്ടിക്കാൻ ഇന്ന് കളത്തിൽ ഇറങ്ങുന്നു. ചരിത്രത്തിൽ ആദ്യമായി പോയിന്റ് പട്ടികയിൽ ഒന്നമാതെത്തി സീസണിൽ ബ്ലാസ്റ്റേഴ്സ് മേധാവിത്വം സൃഷ്ടിച്ചപ്പോഴാണ് വില്ലനായി കോവിഡ് എത്തുന്നത്. കോച്ചും സ്റ്റാഫും ഉൾപ്പെടെ 20ൽ അധികം താരങ്ങൾക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ഏകദേശം 17 ദിവസങ്ങൾക്ക് ശേഷമാണ് കേരള ടീം വീണ്ടും ബൂട്ടണിയുന്നത്. 

ബൂട്ടണിഞ്ഞെത്തുന്നതിന് മുമ്പ് ബ്ലാസ്റ്റേഴ്സിന്റെ മുമ്പിൽ പ്രതിസന്ധികൾ മാത്രമായിരുന്നു. ബദ്ധവൈരികളായ ബംഗളൂരു എഫ്സിക്കെതിരെ ടീം അണിനരത്താനുള്ള തയ്യാറെടുപ്പുകൾ എടുക്കുമ്പോൾ കോച്ച് ഇവാൻ വുകോമാനോവിച്ചിന്റെ ഭാഗത്ത് നിന്ന് തീർത്തും ആത്മിവിശ്വാസരഹിതമായ കമന്റുകളായിരുന്നു വന്നിരുന്നത്. 

ALSO READ : ISL | കോവിഡ് വില്ലനായി, കേരള ബ്ലാസ്റ്റേഴ്സ് – മുംബൈ സിറ്റി എഫ്‍സി മത്സരം മാറ്റി

കോവിഡ് തളിർത്തിയ ടീമിനെ പഴയെ പോലെ മത്സരിപ്പിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടേറിയതാണെന്നും എങ്ങനെങ്കിലും ഈ സീസൺ അവസാനിച്ചാൽ മതിയെന്നുമാണ് ബ്ലാസ്റ്റേഴ്സിന്റെ കോച്ച് നേരത്തെ പറഞ്ഞത്. ഇതിന് പുറമെ ഇന്നലെ മത്സരത്തിന് മുന്നോടിയായിട്ടുള്ള വാർത്ത സമ്മേളനത്തിൽ ഒരു കബഡിക്കുള്ള ടീമിനെ അണിനിരത്താൻ നിലവിൽ സാധിക്കുള്ളു ടീമിലെ എല്ലാ ഗോൾകീപ്പർമാരെ ഉൾപ്പെടുത്തിയാൽ മാത്രമെ പകരക്കാർക്കുള്ള പട്ടിക പോലും സജ്ജമാക്കാൻ സാധിക്കുള്ളു എന്നാണ് വുകോമാനോവിച്ച് ഇന്നലെ 29 ജനവരിയിൽ നടന്ന വാർത്തസമ്മേളനത്തിൽ പറഞ്ഞത്. 

ALSO READ : ISL 2021-22 | മൂന്ന് വർഷത്തിന് ശേഷം മുംബൈ സിറ്റിയെ മൂന്നടിച്ച് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

എന്നാൽ അതെലാം ഒരു മൈൻഡ് ഗെയിം ആണെന്നോ കോച്ചിന്റെ തന്ത്രമാണെന്നോ ഇപ്പോൾ കരുതേണ്ടി ഇരിക്കുന്നു. ബിഎഫ്സിക്കെതിരെയുള്ള ലൈനിപ്പ് വന്നപ്പോൾ അക്ഷരാർഥത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ പോലും ഞെട്ടിയിരിക്കുകയാണ്. ഏതൊക്കെ താരങ്ങളാകും ആദ്യ ഇലവനിൽ ഉണ്ടാകുക, ബംഗളൂരുവിനെതിരെ സമനില എങ്കിലും നേടാൻ സാധിക്കുമോ എന്നുള്ള ആശങ്കയ്ക്ക് വിരാമം ഇട്ടാണ് വുകുമാനോവിച്ച് ഇന്നത്തെ മത്സരത്തിനുള്ള പ്ലേയിങ് ഇലവൻ തയ്യറാക്കിയിരിക്കുന്നത്. 

ബ്ലാസ്റ്റേഴിസിന്റെ മികച്ച ഇലവനെ തന്നെയാണ് ഇവാൻ ഇന്ന് കളത്തിൽ ഇറക്കുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ പ്ലേയിങ് ഇലവൻ

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News