ISL 2021-22 : സഹലിന്റെ ചിപ്പിൽ ആദ്യപാദ സെമി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി

Kerala Blasters FC ആദ്യപകുതിയിൽ 38-ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ ഗോൾ

Written by - Zee Malayalam News Desk | Last Updated : Mar 11, 2022, 10:09 PM IST
  • ആദ്യപകുതിയിൽ 38-ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ ഗോൾ.
  • ആദ്യ പകുതിയുടെ തുടക്കത്തിൽ ജംഷെഡ്പൂർ ബ്ലാസ്റ്റേഴ്സിന്റെ ഗോൾമുഖത്തേക്ക് തുടരെ ആക്രമണം നടത്തിയിരുന്നു.
  • എന്നാൽ ഒരു ഷോട്ട് പോലും ജെഎഫ്സി താരങ്ങൾക്ക് ഓൺ ടാർഗറ്റിലേക്ക് തുടത്ത് വിടാൻ സാധിച്ചില്ല.
  • മെല്ലെ താളം കണ്ടെത്തിയ ബ്ലാസ്റ്റേഴ്സ് ലഭിച്ച അവസരങ്ങളുമായിട്ടായിരുന്നു ജെഎഫ്സിയുടെ പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചിരുന്നത്.
ISL 2021-22 : സഹലിന്റെ ചിപ്പിൽ ആദ്യപാദ സെമി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി

ഗോവ: ഇന്ത്യൻ സൂപ്പർ ലിഗ് സെമി ഫൈനലിന്റെ ആദ്യപാദത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ജെംഷെഡ്പൂർ എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് ഫൈനലിലേക്കുള്ള ദൂരം കെബിഎഫ്സി കുറച്ചരിക്കുന്നത്. മലയാളി താരം സഹൽ അബ്ദുൽ സമദമാണ് ബ്ലാസ്റ്റേഴ്സിനായി വിജയഗോൾ കണ്ടെത്തിയത്. 

ആദ്യപകുതിയിൽ 38-ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ ഗോൾ. ആൽവാരോ വാസ്ക്വെസ്  നൽകിയ ഹൈ ബോൾ ക്ലിയർ ചെയ്യാൻ ശ്രമിച്ച ജെഎഫ്സി പ്രതിരോധ താരത്തിന്റെ തലയിൽ തട്ടി നേരത്തെ പന്തെത്തിയത് സഹലിന്റെ കാലിൽ. സഹലിന്റെ കാലിൽ പന്ത് ലഭിച്ചതോടെ അഡ്വാൻസ് ചെയ്ത ജംഷെഡ്പൂരിന്റെ മലയാളി ഗോൾകീപ്പറെ ടി.പി രഹനേഷെത്തുകയും ചെയ്തു. രഹനേഷിന്റെ മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത സഹൽ ജെഎഫ്സിയുടെ വലയിലേക്കെത്തിക്കുകയും ചെയ്തു. 

ALSO READ : ISL 2021-22 : ഹൈദരാബാദും മുംബൈയോട് ജാവോ പറഞ്ഞു ; ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബ്ലാസ്റ്റേഴ്സ് സെമിയിൽ

ആദ്യ പകുതിയുടെ തുടക്കത്തിൽ ജംഷെഡ്പൂർ ബ്ലാസ്റ്റേഴ്സിന്റെ ഗോൾമുഖത്തേക്ക് തുടരെ ആക്രമണം നടത്തിയിരുന്നു. എന്നാൽ ഒരു ഷോട്ട് പോലും ജെഎഫ്സി താരങ്ങൾക്ക് ഓൺ ടാർഗറ്റിലേക്ക് തുടത്ത് വിടാൻ സാധിച്ചില്ല.  മെല്ലെ താളം കണ്ടെത്തിയ ബ്ലാസ്റ്റേഴ്സ് ലഭിച്ച അവസരങ്ങളുമായിട്ടായിരുന്നു ജെഎഫ്സിയുടെ പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചിരുന്നത്. 

സഹൽ ജെഎഫ്സിയുടെ ഗോൾ വല കുലക്കിയതോടെ കളിയുടെ നിയന്ത്രണം ബ്ലാസ്റ്റേഴ്സിന്റെ കൈകളിലായി. രണ്ടാം പകുതിയിൽ മുന്നേറ്റ താരങ്ങളിൽ മാറ്റം വരുത്തിയെങ്കിലും ഒരു തരത്തിലും ബ്ലാസ്റ്റേഴ്സിന് വെല്ലിവിളി ഉയർത്താൻ ജംഷെഡ്പൂരിന് സാധിച്ചില്ല. 

ALSO READ : Viral Video : "ബ്ലാസ്റ്റേഴ്സ് ആറാടുകയാണ് ഗയിസ്"; മഞ്ഞപ്പടയുടെ വിജയം ആഘോഷിക്കുന്ന പ്രശാന്തും സിപോവിച്ചും

അതിനിടെ അഡ്രിയാൻ ലൂണ തുടത്ത് വിട്ട ഒരു ഫ്രീകിക്ക് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു മറ്റൊരു അത്ഭുമായി പിറക്കാതിരുന്നത്. ജെഎഫ്സി ബോക്സിന്റെ വലത് കോണിൽ നിന്ന് ലൂണ തുടുത്ത് വിട്ട പന്ത് പോസ്റ്റിൽ തട്ടി അകലുകയായിരുന്നു. 

മാർച്ച് 15നാണ് കേരള ബ്ലാസ്റ്റേഴ്സ് ജംഷെഡ്പൂർ എഫ്സി സെമി ഫൈനലിന്റെ രണ്ടാം പാദം. നാളെ രണ്ടാമത്തെ സെമിയിൽ ഹൈദരാബാദ് എഫ്സി എടികെ മോഹൻ ബഗാനെ നേരിടും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News