ഹൈദരാബാദ് : ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ഹാട്രിക് ജയം. ഹൈദരാബാദിന്റെ അപരാജിത യാത്രയ്ക്ക് തടയിട്ടാണ് കേരള ബ്ലാസ്റ്റേഴ്സ്. സീസണിലെ ഹാട്രിക് ജയം സ്വന്തമാക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. 18-ാം മിനിറ്റിൽ ദിമിത്രിയോസാണ് കേരളത്തിന് വിജയ ഗോൾ സമ്മാനിച്ചത്. മത്സരത്തിൽ ഉടനീളം പന്ത് പിടിച്ച് വെച്ച് ഹൈദരാബാദ് കളിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തെ ഭേദിക്കാൻ സാധിച്ചില്ല. ജയത്തോടെ 12 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.
ആദ്യ മത്സരങ്ങളിൽ പഴി കേട്ടിരുന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയാണ് ഹൈദരാബാദ് എഫ്സിക്കെതിരെയുള്ള കേരളത്തിന്റെ വിജയമുദ്ര. ബോൾ പോസിഷൻ 60 ശതമാനത്തിൽ മുകളിൽ എച്ച്എഫ്സിക്കുണ്ടായിരുന്നെങ്കിലും ഓൺ ടാർഗറ്റിൽ ഒരു ഷോട്ട് മാത്രമാണ് അടിച്ചത്. മത്സരം അധികം സമയം എട്ട് മിനിറ്റ് വരെ നീണ്ടെങ്കിലും ഹൈദരാബദിന് സമനില ഗോൾ കണ്ടെത്താൻ സാധിച്ചില്ല.
ALSO READ : 'കേരളത്തിന്റെ ഉമ്മ' കലിയൂഷ്നിയുടെ കാലിൽ കൊടുത്തു; ഷൈജു ദാമോദരനെതിരെ രൂക്ഷവിമർശനം
.@HydFCOfficial starting the second half brightly with both #HaliCharanNarzary and @Joel_Chianese on the attack
Watch the #HFCKBFC game live here: https://t.co/LRQjvoMgwo
Live Updates: https://t.co/ppTDl44QBv#HeroISL #LetsFootball #HyderabadFC #KeralaBlasters pic.twitter.com/G9zsCzfHDc
— Indian Super League (@IndSuperLeague) November 19, 2022
മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ പിറന്നത്. 18-ാം മിനിറ്റിൽ അഡ്രിയാൻ ലൂണ നൽകിയ പാസ് നിഷു കുമാർ ഗോളാക്കാൻ ശ്രമിച്ചെങ്കിലും ഹൈദരാബാദിന്റെ ഗോൾ കീപ്പർ അനുജ കുമാർ തട്ടിയകറ്റി. എന്നാൽ ആ പന്ത് നേരെയെത്തിയത് ദിമിത്രിയോസിന്റെ കാലുകളിലേക്കായിരുന്നു. ഗ്രീക്ക് താരം കൃത്യമായി തനിക്ക് ലഭിച്ച അവസരം ഗോളാക്കി മാറ്റുകയായിരുന്നു. അതേസമയം 34-ാം മിനിറ്റിൽ പേശി വലിവിനെ തുടർന്ന് ദിമിത്രിയോസ് കളം വിട്ടത് മഞ്ഞപ്പടയുടെ ആരാധകരിൽ ആശങ്ക പടർത്തി.
രണ്ടാം പകുതിയിലും എച്ച്എഫ്സി തങ്ങളുടെ പൊസെഷൻ ഫുട്ബോൾ തുടർന്നെങ്കിലും ബ്ലാസ്റ്റേഴ്സിനെതിരെ സമനില ഗോൾ കണ്ടെത്താൻ സാധിച്ചില്ല. ജയത്തോടെ ബ്ലാസ്റ്റേഴ്സ് കരിയറിൽ ആദ്യ ഹാട്രിക് ജയം സ്വന്തമാക്കി. കൂടാതെ ഹൈദരാബാദിന്റെ അഞ്ച് മത്സരങ്ങളിൽ തുടർച്ചയായി ലഭിച്ചിരുന്ന ക്ലീൻ ചിറ്റ് ഇല്ലാതാക്കുകയു ചെയ്തു.
ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ചെന്നൈയിൻ എഫ്സി ജംഷെഡ്പൂർ എഫ്സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു. പീറ്റർ സ്ലിസ്കോവിച്ച്, വിൻസി ബാരേറ്റോ, അബ്ദാനാസ്സെർ എൽ ഖയാത്തി എന്നിവരാണ് ചെന്നൈ ടീമിന് വേണ്ടി ഗോൾ നേടിയത്. ഇഷാൻ പണ്ടിതയാണ് ജെഎഫ്സിക്കായി ആശ്വാസ ഗോൾ കണ്ടെത്തിയത്. നാളെ ഗോവ എടികെ മോഹൻ ബഗാൻ പോരാട്ടത്തോടെ ഈ ആഴ്ചയത്തെ ഐഎസ്എൽ മത്സരങ്ങൾ അവസാനിക്കും. ഇനി ഡിസംബറിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരമുള്ളത്. ഡിസംബർ നാലിന് ജെംഷെഡ് പൂർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...