ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാര പട്ടികയിൽ ഇടം നേടാതെ ഇന്ത്യയുടെ ഒളിമ്പിക് ജേതാവ് മനു ഭാക്കർ. കഴിഞ്ഞ പാരീസ് ഒളിമ്പിക്സിൽ ഇരട്ട മെഡൽ നേടിയ താരമാണ് മനു ഭാക്കർ.
സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി രാമസുബ്രമണ്യന്റെ നേതൃത്വത്തിലുള്ള 12 അംഗ സെലക്ഷൻ കമ്മിറ്റിയാണ് അവാർഡിനായി താരങ്ങളെ ശുപാർശ ചെയ്തത്.
അതേസമയം ഇന്ത്യയുടെ ഹോക്കി ടീം നായകൻ ഹർമൻപ്രീത് സിങ്ങും പാരാ ഹൈജംപ് താരം പ്രവീൺ കുമാറും പട്ടികയിൽ ഇടം നേടി. പാരീസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ചത് ഹർമൻപ്രീത് സിങ്ങായിരുന്നു. പാരീസ് പാരാലിമ്പിക്സിൽ ഹൈജംപിൽ സ്വർണം നേടിയ താരമാണ് പ്രവീൺ കുമാർ.
പുരസ്കാരത്തിനായി മനു ഭാക്കർ അപേക്ഷിച്ചിട്ടില്ലെന്നാണ് കായിക മന്ത്രാലയം നൽകുന്ന വിവരം. എന്നാൽ അപേക്ഷിച്ചിട്ടുണ്ടെന്നാണ് മനു ഭാക്കറിന്റെ കുടുംബത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
അപേക്ഷിച്ചില്ലെങ്കിലും പാരീസിലെ മികച്ച പ്രകടനങ്ങൾ പരിഗണിച്ച് മനുവിനെ പുരസ്കാരത്തിനായി ശുപാർശ ചെയ്യാമായിരുന്നുവെന്ന് ആരാധകർ പ്രതികരിക്കുന്നു. കഴിഞ്ഞ വർഷം ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അപേക്ഷിക്കാതെ തന്നെ അർജുന പുരസ്കാരം നൽകിയിരുന്നു.
പാരീസ് ഒളിമ്പിക്സിൽ ഇരട്ട വെങ്കലം നേടി ചരിത്രം കുറിച്ച താരമാണ് മനു ഭാക്കർ. ഒരു ഒളിമ്പിക്സിൽ ഇരട്ട വെങ്കലം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് മനു. 10 മീറ്റർ എയർ പിസ്റ്റളിലും 10 മീറ്റർ എയർ മിക്സഡ് വിഭാഗത്തിലുമാണ് മെഡൽ നേടിയത്. മിക്സഡ് വിഭാഗത്തിൽ സരബ്ജോത് സിങ്ങായിരുന്നു കൂട്ടാളി. ഒളിമ്പിക്സ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരവും ആദ്യത്തെ വനിതയുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.