2022 മുതൽ രാജ്യത്ത് 5G സേവനങ്ങൾ ആരംഭിക്കുമെന്ന് ടെലികോം മന്ത്രാലയം. 13 നഗരങ്ങളിലായി വാണിജ്യാടിസ്ഥാനത്തിലാണ് സേവനം ആരംഭിക്കുക. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് സേവനം ആദ്യം ആരംഭിക്കുക.
ഏത് ടെലികോം ഓപ്പറേറ്ററായിരിക്കും വാണിജ്യപരമായി 5G സേവനങ്ങൾ അവതരിപ്പിക്കുകയെന്നത് സംബന്ധിച്ച് സർക്കാർ സ്ഥിരീകരണം വന്നിട്ടില്ല. ജിയോ, എയർടെൽ, VI (വോഡഫോൺ ഐഡിയ) തുടങ്ങിയ മൂന്ന് മുൻനിര ടെലികോം ഓപ്പറേറ്റർമാരും ഈ നഗരങ്ങളിൽ ഇതിനകം വിജയകരമായി 5ജി പരീക്ഷണം നടത്തിയിരുന്നു.
LTE മൊബൈൽ ബ്രോഡ്ബാൻഡ് നെറ്റ്വർക്കുകളിലെ ഏറ്റവും പുതിയ അപ്ഗ്രേഡാണ് 5G. 4ജി സാങ്കേതിക വിദ്യയേക്കാൾ ഇൻറര്‍നെറ്റ് വേഗത 5ജി എത്തുന്നതോടെ ലഭ്യമാകും. ജി.എസ്.എം അസാേസിയേഷൻെറ കണക്ക് പ്രകാരം 2025 ഓടെ 170 ബില്യൺ 5ജി ഉപഭാേക്തക്കൾ ഉണ്ടാകും എന്നാണ് കണക്കാക്കുന്നത്. സെക്കന്റിൽ 20GB യാണ്, 5Gയുടെ സ്പീഡ്. 5G എത്തുന്നതോടെ പുതിയൊരു ടെക്നോളജി വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ്.
അതേസമയം 2022 ഏപ്രില്‍-മെയ് മാസത്തോടെ സ്പെക്ട്രം ലേലമുണ്ടാകുമെന്ന് വാര്‍ത്താവിനിമയ വകുപ്പുമന്ത്രി അശ്വനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പരീക്ഷണങ്ങൾക്കായി വലിയ നഗരങ്ങൾ തിരഞ്ഞെടുത്തതിന്റെ ഒരു കാരണം അവരുടെ ടെലികോം സേവനങ്ങളുടെ വ്യാപ്തിയാണ്. ഇത് കൂടുതൽ ആളുകളെ 4G-യിൽ നിന്ന് അപ്ഗ്രേഡ് ചെയ്യാൻ സഹായിക്കും. 5G സേവനങ്ങൾക്ക് തുടക്കത്തിൽ ചെലവ് കൂടുതലായിരിക്കും എന്നതിനാൽ ആ ചെലവ് വഹിക്കാൻ കഴിയുന്ന ആളുകൾ ഉള്ള മേഖലകൾ കേന്ദ്രീകരിച്ച് സേവനം ആരംഭിക്കാൻ വിദഗ്ധർ അഭിപ്രായപ്പെട്ടതാണ് മറ്റൊരു കാരണം. മൂന്നാമത്തെ കാരണം, വിവിധ 5G ബാൻഡുകളുടെ പരീക്ഷണത്തിന് അനുയോജ്യമായ എല്ലാത്തരം ലൊക്കേഷനുകളും ഈ നഗരങ്ങളിൽ ഉണ്ട് എന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...