വലിയ ഫീച്ചറുകളൊന്നും ആവശ്യമില്ല അത്യാവശ്യം കാര്യങ്ങൾ നടക്കാനും വാട്സാപ്പ്, ഫേസ്ബുക്ക് ഉപയോഗങ്ങൾക്കും ഒരു ഫോൺ ആണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. വിവോ തങ്ങളുടെ സെഗ്മെൻറിലെ ഏറ്റവും വില കുറഞ്ഞ ഫോൺ അവതരിപ്പിച്ചിരിക്കുകയാണ്. Vivo Y03 ആണിത്. എന്നാൽ ഫോൺ നിങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ലഭ്യമാകില്ലെന്നതാണ് അറിഞ്ഞിരിക്കേണ്ടത്. നിലവിൽ ഇന്തോനേഷ്യയിലാണ് ഫോൺ ലോഞ്ച് ചെയ്തത്.
വില കൊണ്ട് ഏത് ഉപഭോക്താവിനും താങ്ങാനാവുന്ന ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്‌ഫോണുകളിലൊന്നാണിത്. വെറും 7,000 രൂപയിൽ താഴെ വിലയുള്ള ഈ ഫോണിൽ താരതമ്യേനെ മികച്ച ഫീച്ചറുകളുമുണ്ട്. മികച്ച ഡിസൈനും പെർഫോമൻസുമാണ് ഫോണിനുള്ളത്. ഫോണിൻ്റെ മറ്റ് സവിശേഷതകളും വില വിശദാംശങ്ങളും പരിശോധിക്കാം.
4 ജിബി റാമും 64 ജിബി ഇൻ്റേണൽ സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയൻ്റിന് ഇന്തോനേഷ്യൻ കറൻസി പ്രകാരം IDR 1,299,000 ഉം, 128 ജിബി ഇൻ്റേണൽ സ്റ്റോറേജുള്ള വേരിയൻ്റിന് 1,499,000 ഐഡിആർ ഉം ആയിരിക്കും വില. എന്നാൽ ഇന്ത്യൻ കറൻസിയിൽ, വില യഥാക്രമം 6,900 രൂപയും 7,970 രൂപയുമാണ്. സ്‌പേസ് ബ്ലാക്ക്, ജെം ഗ്രീൻ എന്നീ നിറങ്ങളിലാണ് വിവോ Y03 വിപണിയിൽ എത്തുന്നത്. ഈ ഫോൺ മറ്റ് രാജ്യങ്ങളുടെ വിപണിയിലേക്ക് ഉടനെ എത്തുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ചിലപ്പോൾ ഇതിനായി ഇനിയും കാത്തിരിക്കേണ്ടി വന്നേക്കാം.
സവിശേഷതകൾ
720×1612 പിക്സൽ റെസലൂഷനും 90Hz റീ ഫ്രേഷ് റേറ്റും ഉള്ള 6.56 ഇഞ്ച് LCD ഡിസ്പ്ലേയാണ് ഇതിൽ ഉപയോഗിക്കുന്നത്. 5G ഫോണിൽ സപ്പോർട്ട് ചെയ്യുന്നില്ല. ഒക്ടാ-കോർ മീഡിയടെക് ഹീലിയോ G85 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 4GB LPDDR4x റാമും 128GB വരെ ഇൻ്റേണൽ സ്റ്റോറേജും ഇതിനുണ്ട്. സ്റ്റോറേജ് എക്സ്റ്റൻറ് ചെയ്യാനും സൗകര്യമുണ്ട്.
4 ജിബി വരെയുള്ള വെർച്വൽ റാമും ഫോൺ സപ്പോർട്ട് ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Funtouch OS 14-ലാണ് Vivo Y03 പ്രവർത്തിക്കുന്നത്. പൊടി, വെള്ളം എന്നിവയിൽ നിന്ന് സംരക്ഷണത്തിനായി IP54 റേറ്റിംഗും ഇത് നൽകുന്നുണ്ട്. ഡ്യുവൽ സെൻസർ സംവിധാനം നൽകുന്നതിനായി 13 എംപി പ്രൈമറി ക്യാമറയും ക്യുവിജിഎ ക്യാമറയും ഇതിലുണ്ട്. സെൽഫികൾക്കായി, വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചിനുള്ളിൽ 5 എംപി ഷൂട്ടറും ഫോണിൽ ഉൾപ്പെടുന്നുണ്ട്. 5000mAh ബാറ്ററിയും 15W വരെ സ്പീഡിലുള്ള ചാർജിംഗും ഫോണിനുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy