Instagram Reels Download: ഇന്ന് നിത്യജീവിതത്തിൽ ആളുകൾക്ക് ഒഴിച്ച് കൂടാൻ വയ്യാത്ത ഒന്ന് സോഷ്യൽ മീഡിയ ആണ്. ദിവസത്തിൽ കുറഞ്ഞത് 5,6 മണിക്കൂറെങ്കിലും സമയം മൊബൈൽ സ്ക്രീനിലായിരിക്കും നമ്മൾ ഉണ്ടാവുക. നിലവിലെ പഠനങ്ങൾ പറയുന്നത് ആളുകൾ ഏറ്റവും കൂടുതൽ സമയം സോഷ്യൽ മീഡിയയിൽ കാണുന്നത് റീലുകളാണെന്നാണ്. അത് കൊണ്ട് തന്നെ എല്ലാവരുടെയും ഫേവറിറ്റ് ലിസ്റ്റിൽ ഇൻസ്റ്റഗ്രാമാണ് ഇടം നേടിയിരിക്കുന്നത്. ചിലപ്പോഴെങ്കിലും ഒരു റീൽ കാണുമ്പോൾ നിങ്ങൾക്ക് അതൊന്ന് ഡൗൺലോഡ് ചെയ്ത് സ്റ്റാറ്റസാക്കണമെന്ന് തോന്നാറില്ലേ? ഒരു 80 ശതമാനം പേർക്കെങ്കിലും ഇത് തോന്നിയിട്ടുണ്ടാവും. എന്നാൽ ഇതെങ്ങനെ ഡൗൺലോഡ് ചെയ്യാം. അതാണ് ഇനി പരിശോധിക്കുന്നത്.
ഇൻസ്റ്റഗ്രാം റീൽ ഡൗൺലോഡിങ്ങ്
പരമാവധി 60 സെക്കന്റാണ് ഒരു റീലിന്റെ ദൈർഘ്യം. ഇത് 15 സെക്കന്റ്, 30 സെക്കന്റ് എന്നിങ്ങനെ വേണമെങ്കിലും നൽകാം. വീഡിയോ അല്ലെങ്കിൽ ഓഡിയോ കൂടിയോ ആവശ്യമെങ്കിൽ ഇൻസ്റ്റയുടെ തന്നെ മ്യൂസിക് ലൈബ്രറി വഴി ഇഷ്ടപ്പെട്ട പാട്ട് സെലക്ട് ചെയ്തോ റീൽ നിങ്ങൾക്ക് അടിപൊളിയാക്കാം. ഫിൽറ്ററുകളും ആവശ്യത്തിന് അനുസരിച്ച് ഇടുകയും ചെയ്യാം. ഇതൊക്കെയാണ് റീലിന്റെ അടിസ്ഥാന വിവരങ്ങൾ.
ഇനി നിങ്ങൾക്ക് ഇഷ്ടപ്പെട്ട റീൽ ഡൗൺലോഡ് ചെയ്യാൻ എളുപ്പ വഴികളിലൊന്ന് റീലിലെ ഷെയർ ബട്ടൺ സെലക്ട് ചെയ്യുക വരുന്ന ഓപ്ഷനുകളിൽ കോപ്പി ലിങ്ക്, ആഡ് സ്റ്റോറി, ഷെയർ, വാട്സാപ്പ്, ത്രെഡ് എന്നിങ്ങനെ കാണാം. ഇതിനൊപ്പം ഡൗൺലോഡ് ഓപ്ഷനും നിങ്ങൾക്ക് കാണാൻ സാധിക്കും. എന്നാൽ എല്ലാ റീലുകൾക്കും ഇതുണ്ടാവില്ല. അത്തരത്തിൽ ഡൗൺലോഡ് ഇല്ലാത്ത റീലുകൾ നിങ്ങൾക്ക് ആഡ് സ്റ്റോറി ഓപ്ഷനിൽ ഇടാം. നിങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിക്കായുള്ള ഓപ്ഷനാണിത്. എന്നാൽ സ്റ്റോറിയായി ഇടണമെന്നില്ല. സ്റ്റോറി കാണിക്കുമ്പോൾ തന്നെ മുകളിൽ വലതു വശത്തെ മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്താൽ ഡ്രോ, സേവ് ഓപ്ഷനുകൾ വരും ഇതിൽ സേവ് സെലക്ട് ചെയ്താൽ നിങ്ങളുടെ റീൽ ഫോണിൽ സേവായി എന്നാണ് അർഥം.
മ്യൂസിക് കിട്ടാതെ പോവാം
ഇത്തരത്തിൽ ഡൗൺലോഡ് ചെയ്യുന്ന എല്ലാ റീലുകളിലും മ്യൂസിക് കിട്ടണമെന്നില്ല. ഇൻസ്റ്റഗ്രാം മ്യൂസിക് ഉപയോഗിക്കുന്ന റീലുകളിൽ പലതിലും നിങ്ങൾക്ക് റീലിനൊപ്പം മ്യൂസിക് ഉണ്ടാവില്ല. ഇതിന് പകരമായി വേണമെങ്കിൽ ഇൻസ്റ്റഗ്രാം ഡൗൺലോഡ് ആപ്പുകളോ, ഇൻസ്റ്റഗ്രാം വീഡിയോ ഡൗൺലോഡിങ്ങ് വെബ്സൈറ്റുകളോ നിങ്ങൾക്ക് ഉപോയോഗിക്കാം. ശ്രദ്ധിക്കുക ഇവയെല്ലാം തേർഡ് പാർട്ടി ഓപ്ഷനുകളാണ്. അത് കൊണ്ട് തന്നെ വിശ്വസനീയമെന്ന് പറയാനും സാധിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.