ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ ഉടൻ സജീവമാകുകാൻ പോവുകയാണ്. വിൽപ്പന തീയതികൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മികച്ച ഓഫറുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ബിഗ് ബില്യൺ ഡേയ്‌സിൽ കൂടുതൽ മുൻഗണന ഉണ്ടായിരിക്കും.
Apple, iQoo , OnePlus, Samsung, Realme, Xiaomi തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള സ്‌മാർട്ട്‌ഫോണുകൾ, ആക്‌സസറികൾ, വെയറബിൾസ്, ലാപ്‌ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക്‌സ് എന്നിവയ്‌ക്ക് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ മികച്ച കിഴിവും ലഭിക്കും.
ഇലക്‌ട്രോണിക്‌സ്, ആക്‌സസറികൾ എന്നിവയ്ക്ക് 80 ശതമാനം വരെ കിഴിവും കൂടാതെ ക്യാഷ്ബാക്കുകൾ, നോ-കോസ്റ്റ് ഇഎംഐ ഓഫറുകൾ, ക്രെഡിറ്റ്, എക്സ്ചേഞ്ച് ഡിസ്കൗണ്ടുകൾ എന്നിവയും ലഭിക്കും. കൂടാതെ, ഓരോ വാങ്ങലുകളിലും സൂപ്പർകോയിനുകൾ സമ്പാദിക്കാനോ റിഡീം ചെയ്യാനോ ഉപഭോക്തോക്കൾക്ക് അവസരം ലഭിക്കും.
ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ 2023 ഓഫർ
ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പന ഇന്ത്യയിൽ ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ വിൽപ്പന തീയതികൾ വെളിപ്പെടുത്താതെ ഡിസ്കൗണ്ട് വിൽപ്പനയുടെ വരവ് അറിയിച്ച് പരസ്യങ്ങൾ വെബ്സൈറ്റിൽ പങ്ക് വെച്ചിട്ടുണ്ട്. ഇത്തവണ ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ ഇലക്ട്രോണിക്‌സ്, സ്‌മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടർ ഉപകരണങ്ങൾ, ടാബ്‌ലെറ്റുകൾ, സ്‌മാർട്ട് ടിവികൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ എന്നിവയ്‌ക്ക് 80 ശതമാനം വരെ കിഴിവ് ലഭിക്കും. കൂടാതെ, ഫാഷൻ, ഗൃഹാലങ്കാരം, ഫർണിച്ചറുകൾ എന്നിവക്കായി 90 ശതമാനം വരെയും വിലക്കുറവ് ലഭിക്കും. ഫ്ലിപ്കാർട്ട് ഒറിജിനലുകൾക്കും ഇത്തരത്തിൽ കിഴിവ് ലഭിക്കും.
വരാനിരിക്കുന്ന ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ ഇവന്റിൽ വിവോ , സാംസങ് , മോട്ടറോള എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകളിൽ നിന്നുള്ള ആറ് പുതിയ സ്മാർട്ട് ഫോണുകൾ അടക്കമുള്ള പ്രോഡക്ടുകൾ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോട്ടറോള എഡ്ജ് 40 നിയോ , വിവോ ടി2 പ്രോ , സാംസങ് ഗാലക്‌സി എസ്21 എഫ്ഇ 2023 എഡിഷൻ എന്നിവ വിൽപ്പനയിൽ ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇതിനൊപ്പം തന്നെ Moto G54 5G , Samsung Galaxy F34 5G , Realme C51 , Realme 115G , Realme 11x 5G , Infinix Zero 30 5G , Moto G84 5G , Vivo V29e , Poco M6 Pro എന്നിവയുൾപ്പെടെയുള്ള ഹാൻഡ്‌സെറ്റുകൾക്ക് വില കുറവും ഇത്തവണ ബിഗ് ബില്യൺ സെയിൽസിൽ ഉണ്ടായിരിക്കും.
ഐഫോൺ 14, ഐഫോൺ 13 ഉൾപ്പെടെയുള്ള ആപ്പിളിന്റെ പ്രീമിയം ഹാൻഡ്‌സെറ്റുകൾക്ക് വരാനിരിക്കുന്ന വിൽപ്പനയിൽ കാര്യമായ കിഴിവ് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിളിന്റെ പിക്സൽ 7 സീരീസിനും പിക്സൽ 6 സീരീസിനും വൻ കിഴിവുകൾ ലഭിക്കുമെന്നും സൂചനയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...