Mahindra Scorpio Classic: സൈന്യത്തിന്റെ വാഹനനിരയിലേക്ക് മഹീന്ദ്രയുടെ ഈ പടക്കുതിര എത്തുന്നു; അറിയാം പ്രത്യേകതകൾ

 Mahindra Scorpio Classic - Indian Army:  എൻജിന് 130 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 17, 2023, 04:36 PM IST
  • അതിൽ ടാറ്റ സഫാരി, മാരുതി സുസുകി ജിപ്‌സി, ഫോഴ്‌സ് ഗൂര്‍ഖ, ടാറ്റ സെനോന്‍ എന്നിവ ഉൾപ്പെടും.
  • ഈ നിരയിലേക്കാണ് മഹീന്ദ്രയുടെ സ്‌കോര്‍പിയോ ക്ലാസിക് കൂടി എത്തിയിരിക്കുന്നത്.
Mahindra Scorpio Classic: സൈന്യത്തിന്റെ വാഹനനിരയിലേക്ക് മഹീന്ദ്രയുടെ ഈ പടക്കുതിര എത്തുന്നു; അറിയാം പ്രത്യേകതകൾ

ഇന്ത്യൻ ആർമിയുടെ വാഹന ശേഖരത്തിലേക്ക് മഹീന്ദ്രയുടെ വാഹനഭീമനായ സ്കോർപിയോ ക്ലാസിക് കൂടി എത്തുന്നു. ഇത്തവണ 1850 സ്കോർപിയോ ക്ലാസിക് ആണ് വാങ്ങിച്ചത്. നേരത്തെ കൈമാറിയ  1470 എസ്‍യുവികൾക്ക് പുറമേയാണ് പുതിയ വാഹനങ്ങളും എത്തിയിരിക്കുന്നത്. മഹീന്ദ്ര തന്നെയാണ് സൈന്യതതിന്റെ ഭാ​ഗമാകാനായി പുതിയ വാഹനങ്ങൾ കൈമാറുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് ഐതിഹാസിക വാഹനത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതില്‍ അഭിമാനമുണ്ടെന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മഹീന്ദ്ര അറിയിച്ചത്.പല തരത്തിലുള്ള വാഹനങ്ങളാണ് ഇന്ത്യൻ സൈന്യം ഉപയോ​ഗിക്കുന്ന്.

അതിൽ ടാറ്റ സഫാരി, മാരുതി സുസുകി ജിപ്‌സി, ഫോഴ്‌സ് ഗൂര്‍ഖ, ടാറ്റ സെനോന്‍ എന്നിവ ഉൾപ്പെടും. ഈ നിരയിലേക്കാണ് മഹീന്ദ്രയുടെ സ്‌കോര്‍പിയോ ക്ലാസിക് കൂടി എത്തിയിരിക്കുന്നത്. സൈനയത്തിനായി പ്രത്യേകതമായി തയ്യാറാക്കിയതിനാൽ തന്നെ എന്തെല്ലാം സവിശേഷതകൾ ആണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. സ്‌കോര്‍പിയോ ക്ലാസികിന്റെ 2.2 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എൻജിന് 130 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കാനുള്ള ശേഷിയുമുണ്ട്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഈ വാഹനത്തിന്റെ സവിശേഷത. ഇന്ത്യക്ക് പുറമേ ദക്ഷിണാഫ്രിക്ക, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും മഹീന്ദ്രയുടെ സ്‌കോര്‍പിയോ കയറ്റി അയക്കുന്നുണ്ട്. മാസങ്ങൾക്ക് മുന്നേയാണ് ശ്രീലങ്കന്‍ പൊലീസ് സേനക്കായി 175 സ്‌കോര്‍പിയോ ക്ലാസിക് മഹീന്ദ്ര അയച്ചുനൽകിയത്. 

കാഴ്ചയില്‍ തന്നെ പ്രൗഡിയാർന്ന പുതുമയോടെയാണ് മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് വിപണിയിൽ അവതരിപ്പിച്ചത്. പുത്തന്‍ ഗ്രില്ലും മാറ്റം വരുത്തിയ മുന്‍ ബംപറും എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ് ലൈറ്റും അലോയ് വീലില്‍ വന്ന മാറ്റങ്ങളും പിന്നിലെ ടെയ്ല്‍ ലൈറ്റിലെ രൂപമാറ്റങ്ങളുമൊക്കെയാണ് മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്കിന്റെ രൂപ മാറ്റത്തിന് പ്രധാനമായും പങ്കുവഹിച്ചത്. ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍ ഒമ്പത് ഇഞ്ച് ആക്കിയതിന് പുറമേ കാബിനിലും മാറ്റങ്ങള്‍ വരുത്തിയാണ് മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് വിപണിയിലേക്ക് കൊണ്ടുവന്നത്. എസ്‌യുവി വിപണിയിലെ മഹീന്ദ്രയുടെ ആകർഷണങ്ങൾ സ്‌കോര്‍പിയോയും ബൊലേറോയുമാണ്. വിദേശ പൊലീസ്, സൈനിക സേവനങ്ങള്‍ക്ക് മഹീന്ദ്രയുടെ പല വാഹനങ്ങളും ഉപയോഗിക്കുന്നുണ്ട്. 2015ല്‍ 1,470 മഹീന്ദ്ര എന്‍ഫോഴ്‌സര്‍ വാഹനങ്ങളാണ് ഫിലിപ്പീന്‍സ് പൊലീസ് വാങ്ങിയത്.

ALSO READ: ഹ്യുണ്ടായ് എക്‌സ്‌റ്റർ എസ്‌യുവി; കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകളുമായി ഹ്യുണ്ടായ് എക്‌സ്‌റ്റർ

മഹീന്ദ്രയുടെ എക്‌സ്‌യുവി 500 ആണ് ദക്ഷിണാഫ്രിക്കന്‍ പൊലീസിന്റെ ഔദ്യോഗിക വാഹനം. നമ്മുടെ അയല്‍രാജ്യമായ ഭൂട്ടാന്‍ സുരക്ഷാ സേന മഹീന്ദ്ര എന്‍ഫോഴ്‌സറാണ് ഉപയോഗിക്കുന്നത്. പൊലീസ് സേനക്കു വേണ്ടി മഹീന്ദ്ര സ്‌കോര്‍പിയോ നമ്മുടെ മറ്റൊരു അയല്‍രാജ്യമായ മാലദ്വീപ്  ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തിട്ടുണ്ട്. ഫിലിപ്പീന്‍സ് സുരക്ഷാ സേനക്കു വേണ്ടി 2016ല്‍ 398 സ്‌കോര്‍പിയോകളെ വാങ്ങിയിരുന്നു. ഇന്ത്യയില്‍ മാത്രമല്ല ലോകമെങ്ങുമുള്ള സൈനിക, പൊലീസ് സേനകളില്‍ നിര്‍ണായക സ്വാധീനം ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്രക്കുണ്ട്.പ്രസിദ്ധമായ പല കാര്‍ കമ്പനികളുടേയും മാതൃരാജ്യമായ ഇറ്റലിയില്‍ പോലും മഹീന്ദ്രക്ക് അതിന്റേതായ സ്ഥാനമുണ്ട്. ആല്‍പ്‌സ് പര്‍വത മേഖലയിലെ സുരക്ഷാ ചുമതലയുള്ള സൊകോര്‍സോ ആല്‍ഫിനോ സ്‌കോര്‍പിയോ ഗെറ്റ്എവേയാണ് ഉപയോഗിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News