PSLV-C52: പിഎസ്എൽവി സി 52 വിക്ഷേപിച്ചു; മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

 PSLV-C52: പിഎസ്എല്‍വി സി 52 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-04 ഉം രണ്ട് ചെറു ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു

Written by - Zee Malayalam News Desk | Last Updated : Feb 14, 2022, 07:19 AM IST
  • പിഎസ്എല്‍വി സി 52 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു
  • ഇന്ന് പുലർച്ചെ 5.59 നായിരുന്നു വിക്ഷേപണം
PSLV-C52: പിഎസ്എൽവി സി 52 വിക്ഷേപിച്ചു; മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

ശ്രീഹരിക്കോട്ട: PSLV-C52: പിഎസ്എല്‍വി സി 52 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-04 ഉം രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് വിജയകരമായി വിക്ഷേപിച്ചത്.  ഇന്ന് പുലർച്ചെ 5.59 നായിരുന്നു വിക്ഷേപണം.

 

Also Read: കോവിഡിനിടെ ആളുകൾ ​ഗൂ​ഗിളിൽ തിരഞ്ഞത് ഈ ജോലികൾ

പേടകത്തിലെ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ മൊത്തം ഭാരം 1710 കിലോഗ്രാമാണ്. ഉപഗ്രഹത്തിൽ ഏതു കാലാവസ്ഥയിലും മികവുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന റഡാര്‍ നിയന്ത്രിത ഇമേജിംഗ് സംവിധാനമാണ് ഉള്ളത്. കൃഷി, വനം- മണ്ണ്- ജല സംരക്ഷണം എന്നിവയ്ക്കു സഹായകമായ വിവരങ്ങള്‍ ശേഖരിക്കുകയാണു ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

Also Read: Assembly Election 2022: യുപി, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഇന്ന് ജനവിധി തേടും 

പേടകത്തിൽ സൂര്യതാപത്തെക്കുറിച്ചുള്ള പഠനത്തിനു സഹായകരമായ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ (ഇന്‍സ്പയര്‍ സാറ്റ്-1) സ്റ്റുഡന്റ് സാറ്റ്ലൈറ്റ്, ഇന്ത്യ-ഭൂട്ടാന്‍ സംയുക്ത സംരംഭമായ ഐഎന്‍എസ്-2ടിഡി ഉള്‍പ്പെടെ രണ്ട് ഉപഗ്രഹങ്ങളാണുള്ളത്.  ഇത് ഈ വര്‍ഷത്തെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമാണ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News