Nalla Samayam Movie Case: ലഹരി ഉപയോഗിക്കുന്ന നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും തനിക്കെതിരെയുള്ള ഈ ആക്രമണം ഗൂഢലക്ഷം വെച്ചിട്ടുള്ളതാണെന്ന് സംവിധായകൻ ഒമര്‍ ലുലു പ്രതികരിച്ചു.
അതിനിടെ കൈപ്പമംഗലം എംഡിഎംഎ കേസിലെ പ്രതികളില്‍ നിന്നും ലഹരി വാങ്ങിയ 150ല്‍ പരം വിദ്യാര്‍ത്ഥികളില്‍ നൂറോളം പേരെ എക്സൈസ് തിരിച്ചറിഞ്ഞു. ഇക്കഴിഞ്ഞ 21നാണ് കയ്പമംഗലത്ത് വാഹനപരിശോധനക്കിടെ വിഷ്ണു, ജിനേഷ്, അരുണ്‍ എന്നിവരിൽ നിന്നായി 15.2 ഗ്രാം എം ഡി എം എ കണ്ടെടുത്തത്. ഇവരുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് വിദ്യാർഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെത്തിയത്.
Excise Department: സെപ്തംബർ 16 മുതൽ ഒക്ടോബർ 16 വരെയുള്ള 31 ദിവസങ്ങൾക്കുള്ളിലാണ് ലഹരി ഉപയോഗം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ആയിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്തത്.
Crime News: ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് ബിനുവിന്റെ ട്രോളി ബാഗിൽ പ്രത്യേക അറയിൽ ഒളിപ്പിച്ച 16 കിലോ ഹെറോയിൻ കണ്ടെത്തിയത്. ബിനു ജോൺ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ നിന്നും ഖത്തർ വഴിയാണ് മുംബൈയിലെത്തിയതെന്നാണ് വിവരം.
രണ്ട് കോടി വില വരുന്ന 677 ഗ്രാം എംഡിഎംഎയാണ് കണ്ണൂർ റെയിഞ്ച് എക്സൈസും ആർപിഎഫും ചേർന്ന് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് എത്തിയ ട്രെയിനിൽ നിന്നാണ് മയക്കു മരുന്ന് പിടികൂടിയത്.
CM Pinarayi Vijayan: സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ തദ്ദേശ സ്ഥാപനങ്ങളിലും സ്കൂളുകളിലും ജാഗ്രത സമിതികള്‍ രൂപീകരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
പൊലീസ് അയഞ്ഞതും ജയിലിലായിരുന്ന ഗുണ്ടാ നേതാക്കളടക്കമുള്ളവർ അടങ്ങുന്ന വൻ സംഘം പരോളിൽ പുറത്തിറങ്ങിയതും ഗുണ്ടാവിരുദ്ധ പ്രവർത്തനങ്ങൾ വർധിക്കുന്നതിന് ഒരു പരിധി വരെ സഹായകമാവുകയും ചെയ്തു.
Poovar Drug Party: പൂവാറിൽ കാരക്കാട്ട് റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയവരും പങ്കെടുത്തവരുമായി 20 പേർ എക്സൈസിന്റെ പിടിയിൽ. മാത്രമല്ല ഇവിടെ നടത്തിയ പരിശോധനയിൽ എംഡിഎംഎ. അടക്കമുള്ള ലഹരി ഉത്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.