Chanakya Niti

ചാണക്യ നീതി; ഭാര്യക്കായി ഇത്ര മാത്രം ചെയ്യൂ, ദാമ്പത്യ ജീവിതം മനോഹരമാക്കാം....

Zee Malayalam News Desk
Dec 06,2024
';

ചാണക്യൻ

പൗരാണിക ഭാരതത്തിലെ മികച്ച പണ്ഡിതനും രാഷ്ട്ര തന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. വിവിധ കാര്യങ്ങളിലെ ആഴത്തിലുള്ള അറിവ് കൂടാതെ, പ്രായോഗിക ജീവിതത്തിലെ നല്ലതും ചീത്തയുമായ സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന് അറിവ് ഉണ്ടായിരുന്നു.

';

ചാണക്യനീതി

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചാണക്യന്റെ നയങ്ങള്‍ ഇന്നും പ്രസക്തമായി നിലനില്‍ക്കുന്നു. ചാണക്യനീതിയിലെ പല മന്ത്രങ്ങളും ജീവിതവിജയത്തിന് സഹായിക്കും.

';

ചാണക്യ ചിന്തകൾ

ചാണക്യനീതിയില്‍ ഭാര്യാഭര്‍തൃ ബന്ധത്തെപ്പറ്റി നിരവധി കാര്യങ്ങള്‍ പറയുന്നുണ്ട്. പല ഭര്‍ത്താക്കന്‍മാരും ഭാര്യയെ എങ്ങനെ സന്തോഷിപ്പിക്കാമെന്ന് ചിന്തിക്കുന്നവരാണ്. ഭാര്യയെ സന്തോഷിപ്പിക്കാന്‍ ചാണക്യന്‍ ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.

';

ദാമ്പത്യ ജീവിതം

ഈ കാര്യങ്ങള്‍ പിന്തുടരുകയാണെങ്കില്‍, നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷം കൊണ്ട് നിറയുക മാത്രമല്ല, ബന്ധം ശക്തമായി നിലനില്‍ക്കുകയും ചെയ്യും.

';

ഇഷ്ടങ്ങള്‍

പല പുരുഷന്മാര്‍ക്കും ഭാര്യമാരുടെ മേല്‍ തങ്ങളുടെ അവകാശങ്ങള്‍ ഉറപ്പിക്കാൻ ശ്രമിക്കാറുണ്ട്. എന്നാല്‍ ആരോ​ഗ്യകരമായ ബന്ധത്തിന് അവ നല്ലതല്ല. അതിനാല്‍, ഭാര്യയെ സന്തോഷിപ്പിക്കാനായി അവരുടെ ഇഷ്ടങ്ങള്‍ക്കും നിങ്ങള്‍ വില കല്‍പിക്കുക. അവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുക.

';

ബഹുമാനം

ബന്ധങ്ങൾ ബഹുമാനത്തിലും സ്‌നേഹത്തിലും വേരൂന്നിയതായിരിക്കണം. ഭാര്യയെ ബഹുമാനിക്കുന്ന ഭര്‍ത്താവിനോടൊപ്പം സ്ത്രീകള്‍ സന്തോഷത്തോടെ ജീവിക്കുന്നു. ഒരിക്കലും നിങ്ങളുടെ ഇണയെ ആരുടെ മുന്നിലും അപമാനിക്കരുത്. ഇത് നിങ്ങളുടെ ബന്ധത്തെ വളരെ മോശമായി ബാധിക്കും.

';

വിശ്വാസം

ദാമ്പത്യ ജീവിതത്തില്‍ വിശ്വാസ്യത വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. വിശ്വാസമില്ലാതെ ഒരു ദാമ്പത്യജീവിതവും സന്തോഷകരമായി മുന്നോട്ട് പോകില്ല.

';

സുരക്ഷിതത്വം

ചാണക്യനീതി അനുസരിച്ച്, സ്ത്രീകള്‍ സുരക്ഷിതരാണെന്ന് തോന്നുന്ന പുരുഷന്മാരോടൊപ്പം കഴിയാനാണ് ഇഷ്ടപ്പെടുന്നത്. ഭാര്യയെ സംരക്ഷിക്കാന്‍ കഴിയാത്ത ഭര്‍ത്താവിന് പങ്കാളിയുമായി നല്ലൊരു ബന്ധം പുലര്‍ത്താന്‍ സാധിക്കില്ല.

';

അഹങ്കാരം

ഏതൊരു ബന്ധത്തിലും അഹന്തയേക്കാള്‍ സ്‌നേഹവും കരുതലും വാത്സല്യവുമാണ് പ്രധാനം. പങ്കാളികളില്‍ ആര്‍ക്കെങ്കിലും ഈഗോ ഉണ്ടെങ്കില്‍ അത് നിങ്ങള്‍ ജീവിതത്തില്‍ വിള്ളലുണ്ടാക്കും. അഹങ്കാരിയായ ഭര്‍ത്താവിനെ ഒരു ഭാര്യയും ഇഷ്ടപ്പെടുന്നില്ല.

';

ശാന്തത

എത്ര വലിയ പ്രശ്നമായാലും അതെല്ലാം സമാധാനത്തിലൂടെ പരിഹരിക്കണമെന്ന് ചാണക്യന്‍ പറയുന്നു. കോപാകുലനായ വ്യക്തി മറ്റുള്ളവര്‍ക്കും ദോഷം ചെയ്യുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് മാനസിക സമാധാനം വളരെ പ്രധാനമാണ്. എങ്കില്‍ മാത്രമേ ഭാര്യാഭര്‍തൃ ബന്ധം മനോഹരമാകൂ.

';

പ്രശ്‌നങ്ങള്‍

ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. അത്തരം സാഹചര്യങ്ങളിൽ ജീവിതപങ്കാളി നിങ്ങളോടൊപ്പമുണ്ടെങ്കില്‍ പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കും. ജീവിതത്തിലെ പ്രശ്നങ്ങൾ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് നേരിടണമെന്ന് ചാണക്യൻ പറയുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

';

VIEW ALL

Read Next Story