വീട്ടിൽ ഐശ്വര്യവും പോസിറ്റിവിറ്റിയും ഉണ്ടാകാനായി ദീപാവലി സമയത്ത് വീട് നല്ല രീതിയിൽ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഈ ഉത്സവ സീസണിൽ വീട്ടിൽ ചൈതന്യമുണ്ടാകാൻ വാസ്തുപ്രകാരം ചില സാധനങ്ങൾ നിർബന്ധമായും നീക്കം ചെയ്യണം.
വീട്ടിൽ പുരോഗതിയുണ്ടാകാൻ കേടായതും നന്നാക്കാൻ കഴിയാത്തതുമായ വീട്ടുപകരണങ്ങൾ, ഫർണിച്ചറുകൾ, പാത്രങ്ങൾ എന്നിവ ഒഴിവാക്കുക.
മാനസിക പിരിമുറക്കം ഇല്ലാതാക്കാനായി ഉപയോഗശൂന്യമായ പേപ്പറുകൾ റീസൈക്കിൾ ചെയ്യുകയോ കീറികളയുകയോ ചെയ്യുക. വീട്ടീനകത്ത് കൂടുതൽ സ്ഥലം ലഭിക്കാനും ചെയ്യുന്ന കാര്യങ്ങൾ സമ്മർദ്ദമില്ലാതെ ശ്രദ്ധ കേന്ദ്രീകരിച്ച് ചെയ്യാനും പ്രധാനപ്പെട്ട ഫയലുകൾ അടുക്കി വയ്ക്കുക.
പൊടിപിടിച്ചതും കീറിപോയതും മങ്ങിയതുമായ വീട്ടലങ്കാരങ്ങൾ, കർട്ടനുകൾ എന്നിവ മാറ്റിവാങ്ങുക. മനസ്സിന് സമാധാനം ലഭിക്കാനായി ചിലന്തിവല, പൊടി, കറ എന്നിവ നീക്കം ചെയ്യുക.
പൂച്ചട്ടികൾ, അക്വേറിയം, പാത്രങ്ങൾ എന്നിവയിലുള്ള വെള്ളം മാറ്റുക. വാടിയതും കരിഞ്ഞതുമായ ചെടികൾ വീട്ടിലുണ്ടെങ്കിൽ അത് കളഞ്ഞ് പകരം ജീവനുള്ള പച്ചപ്പ് നിറയ്ക്കുന്ന ചെടികൾ പകരം വയ്ക്കുക. പോസിറ്റിവിറ്റി കൊണ്ടുവരാൻ ഇത് സഹായിക്കും.
കാലാവധി കഴിഞ്ഞ മരുന്നുകൾ, ഭക്ഷണങ്ങൾ, സൗന്ദര്യവർധകവസ്തുക്കൾ എന്നിവ വീട്ടിൽ നിന്ന് നീക്കം ചെയ്യുക. ആവശ്യമില്ലാത്ത വസ്ത്രങ്ങൾ, സമ്മാനങ്ങൾ എന്നിവയും ഒഴിവാക്കുക.
പൊട്ടിയതും നെഗറ്റീവിറ്റി പടർത്തുന്നതുമായ ചിത്രങ്ങൾ, കലാസൃഷ്ടികൾ എന്നിവ മാറ്റിയിട്ട് പ്രചോദനം നൽകുന്നതും പോസിറ്റിവിറ്റ് പടർത്തുന്നതുമായ ചിത്രങ്ങൾ വീട്ടിൽ വയ്ക്കുക.