ഡ്രൈഫ്രൂട്ട്സും, കുങ്കുമപ്പൂവും ഒക്കെ ചേർത്ത് തയ്യാറാക്കുന്ന ഒരു സ്വാദിഷ്ടമായ മധുരപലഹാരമാണ് ബേസൻ (കടലമാവ്) ലഡ്ഡു. ദീപാവലി ആഘോഷങ്ങൾക്കായി നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് വളരെ എളുപ്പത്തിൽ ബേസൻ ലഡ്ഡു എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
200 ഗ്രാം നെയ്യ്, 350 ഗ്രാം ബേസൻ, 175 ഗ്രാം കാസ്റ്റർ പഞ്ചസാര, 1ടീസ്പൂൺ ഏലയ്ക്ക പൊടി, ഡ്രൈ ഫ്രൂട്ട്സ്, 1/4 ടീസ്പൂൺ കുങ്കുമപൂവ് 1 ടേബിൾസ്പൂൺ വെള്ളത്തിൽ കുതിർത്തത്.
ഒരു വലിയ പാൻ ചൂടായ ശേഷം അതിലേക്ക് നെയ്യ് ചേർക്കുക.
നെയ്യ് ഉരുകിയ ശേഷം ബേസൻ (കടലമാവ്) ചേർത്ത് ചെറുതീയിൽ 20-25 മിനിറ്റ് വരെ നന്നായി ഇളക്കി മൂപ്പിച്ചെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് ഇളക്കുക.
അടുപ്പിൽ നിന്ന് പാൻ മാറ്റി ചൂടാറാനായി മാറ്റി വയ്ക്കുക.
നന്നായി ചൂടാറിയ ശേഷം ഇതിലേക്ക് ഏലയ്ക്ക പൊടി, ഡ്രൈ ഫ്രൂട്ട്സ്, പഞ്ചസാര പൊടിച്ചത്, കുങ്കുമപ്പൂവ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ഈ മിക്സ് കൈകൊണ്ട് ഒരേ വലിപ്പമുള്ള ഉരുളകളായി ഉരുട്ടിയെടുക്കുക. ഈ ഉരുളകൾ ഡ്രൈ ഫ്രൂട്ട്സ് കൊണ്ട് അലങ്കരിച്ച് ശേഷം എല്ലാവർക്കും വിളമ്പാം.