കുതിർത്ത അത്തിപ്പഴം ഡയറ്റിൽ ഉൾപ്പെടുത്താം; ഗുണങ്ങൾ നിരവധി
കുതിർത്ത അത്തിപ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിനാൽ പ്രമേഹരോഗികൾക്ക് ഇവ ഏറെ ഗുണകരമാണ്.
കുതിർത്ത അത്തിപ്പഴത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ ഇവ രോഗപ്രതിരോധശേഷിയെ ശക്തിപ്പെടുത്തുന്നു.
കുതിർത്ത അത്തിപ്പഴത്തിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകളും പോഷകങ്ങളും ചർമ്മത്തിലെ കേടുപാടുകൾ നീക്കുന്നു.
കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു.
കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇവ നല്ലതാണ്.
കാൽസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ അത്തിപ്പഴം എല്ലുകളെ ശക്തിപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസ് തടയുകയും ചെയ്യുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.