ക്യാരറ്റ് ജ്യൂസ് നിത്യവും രാവിലെ കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം...
ക്യാരറ്റ് ജ്യൂസിൽ ധാരാളം ആന്റി ഓക്സിഡന്റുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കും.
ക്യാരറ്റ് ജ്യൂസിലെ ല്യൂട്ടോലിൻ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
പൊട്ടാസ്യം അടങ്ങിയ ക്യാരറ്റ് ജ്യൂസ് രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാൻ സഹായിക്കും. അതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.
ക്യാരറ്റ് ജ്യൂസിലെ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കും. ചർമ്മത്തിന് കൂടുതൽ നിറവും തിളക്കവും നൽകാൻ ഇത് സഹായിക്കും.
ക്യാരറ്റ് ജ്യൂസിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.
ബീറ്റാ കരോട്ടിൻ ഉയർന്ന അളവിലടങ്ങിയ ക്യാരറ്റ് ജ്യൂസ് കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമായ ക്യാരറ്റ് ജ്യൂസ് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.