ഉറക്കക്കുറവ്, സ്ട്രെസ്, അമിതമായി ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം എന്നിവയെല്ലാം ഇതിന് കാരണമാകുന്നുണ്ട്
പ്രായമാകുമ്പോൾ കണ്ണിനടിയിൽ കറുപ്പ് വരുന്നത് സ്വാഭാവികം. പ്രായമാകുമ്പോൾ ചർമ്മം നേർത്തതാകുകയും കൊഴുപ്പും കോളാജീനും കുറയുന്നതും കണ്ണുകൾക്ക് ചുറ്റും കറുപ്പ് ഉണ്ടാക്കും
ക്ഷീണം കണ്ണുകളേയും ശരീരത്തേയും ബാധിക്കുമ്പോൾ ഡാർക്ക് ടിഷ്യൂസ് പുറത്തേയ്ക്ക് തെളിഞ്ഞു നിൽക്കുന്നതിന് ഒരു കാരണമാണ്.
കണ്ണിനുചുറ്റും കറുപ്പ് വരുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്നാണ് നിർജലീകരണം. ശരീരം വേണ്ടത്ര രീതിയിൽ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്തിയിലെങ്കിൽ കണ്ണിന്റെ അടിയിൽ കറുപ്പ് വരും
കറ്റാർവാഴ ജെൽ ദിവസവും കണ്ണിന് ചുറ്റും പുരട്ടി മസാജ് ചെയ്ത് ശേഷം രാവിലെ ചെറിയ ചൂടുവെള്ളത്തിൽ മുഖം കഴുകുക. കറ്റാർവാഴയിലെ ആന്റി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ, ആൻറി വൈറൽ, ആൻ്റിസെപ്റ്റിക് ഗുണങ്ങൾ ചർമ്മത്തെ സുന്ദരമാക്കും
ആന്റിഓക്സിഡന്റ് അടങ്ങിയ വെള്ളരിക്ക കണ്ണിന് ചുറ്റും വച്ച ശേഷം 5 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. വെള്ളരിക്കയിൽ വെള്ളം ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിക്കും
റോസ് വാട്ടർ കണ്ണിന് ചുറ്റും പുരട്ടുന്നതും കറുപ്പ് നീക്കും. ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് റോട്ട് വാട്ടർ ഉപയോഗിച്ച് കണ്ണിന് ചുറ്റും മസാജ് ചെയ്യുക