അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയൊക്കെ അടങ്ങിയ ഒന്നാണ് അയമോദകം. അതുകൊണ്ട് ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ അയമോദക വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്.
ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിങ്ങനെയുള്ള ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ ഈ വെള്ളം കിടുവാണ്
രാവിലെ വെറും വയറ്റില്‍ അയമോദക വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും
ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ അയമോദക വെള്ളം തണുപ്പു സമയത്ത് കുടിക്കുന്നത് ചുമ, ജലദോഷം എന്നിവയെ അകറ്റി ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തി രോഗ പ്രതിരോധശേഷി കൂട്ടും
ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സന്ധിവേദനയെ ലഘൂകരിക്കുന്നതിനും ഇത് സൂപ്പറാണ്
ആര്‍ത്തവ വേദന കുറയ്ക്കാനും അയമോദക വെള്ളം നല്ലതാണ്. അതുപോലെ തടി കുറയ്ക്കാനും ഇത് ബെസ്റ്റാ
കലോറി കുറഞ്ഞ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും അയമോദക വെള്ളം പൊളിയാണ്