ചർമ്മം സുന്ദരമാക്കാം, യുവത്വം നിലനിർത്താം; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ..
ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ.
ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള കാറ്റെച്ചിൻസ് ആൻ്റിഓക്സിഡൻ്റ് ചർമ്മത്തെ സംരക്ഷിക്കുന്നു.
ബ്ലൂബെറിയിൽ വിറ്റാമിൻ സി, ഇ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ചർമ്മത്തിന് തിളക്കം നൽകുന്നു.
തക്കാളിയിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നു.
ചീരയിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുകയും നേർത്ത വരകളും ചുളിവുകളും കുറയ്ക്കുകയും ചെയ്യുന്നു.
ആന്റിഓക്സിഡന്റുകളുടെ ശക്തമായ ഉറവിടമാണ് അവാക്കാഡോ. അതിനാൽ തന്നെ ചർമ്മസംരക്ഷണത്തിനായി ഇവയെ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിലെ ചുളിവുകളും നേർത്ത വരകളും കുറയ്ക്കുന്നു.
മാതളനാരങ്ങയിലുള്ള ആൻ്റിഓക്സിഡൻ്റുകൾ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും യുവത്വം നിലനിർത്തുകയും ചെയ്യുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.