ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ചിലർ സ്വാദിനായി ഏലയ്ക്ക ചായയിലിട്ട് കുടിക്കാറുമുണ്ട്. ഈ സുഗന്ധവ്യഞ്ജനത്തിൻ്റെ എല്ലാ ഗുണങ്ങളും ലഭിക്കാനുള്ള ഒരു എളുപ്പവഴി ഏലക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക എന്നതാണ്.
ദഹനസംബന്ധമായ പല പ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കാൻ ഏലയ്ക്ക സഹായിക്കുന്നു. ഏലയ്ക്ക ചേർത്ത വെള്ളം വയർ വീർക്കുന്നത് തടയുന്നു.
അണുബാധയെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിമൈക്രോബയൽ ഗുണങ്ങൾ ഏലയ്ക്കക്കുണ്ട്. അതിനാൽ, എല്ലാ ദിവസവും ഏലയ്ക്ക ചേർത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
ആൻ്റി ഓക്സിഡൻ്റുകൾ ധാരാളമടങ്ങിയ ഏലയ്ക്ക ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു. ദിവസവും ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കും.
ഏലയ്ക്ക വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഏലയ്ക്കാ വെള്ളം പതിവായി കുടിക്കുന്നത് കൊളസ്ട്രോൾ ബാലൻസ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
നമ്മുടെ വായിലെ അണുക്കൾ വായ്നാറ്റം, കാവിറ്റീസ്, മോണ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. ആൻ്റിഓക്സിഡൻ്റും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുള്ളതിനാൽ, ഏലയ്ക്കാ വെള്ളം പതിവായി കഴിക്കുന്നത് ഓറൽ ഹെൽത്തിനെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
3-4 പച്ച ഏലക്ക ചതച്ച് തിളച്ച വെള്ളത്തിൽ ചേർക്കുക. തീ കുറച്ച്, വെള്ളം ഏകദേശം 5-10 മിനിറ്റ് തിളപ്പിക്കുക. വെള്ളത്തിൻ്റെ നിറം മാറിയാൽ തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കുക. വെള്ളം അരിച്ചെടുത്ത് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്തോ ചേർക്കാതെയോ കുടിക്കുക.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക