ഇന്ത്യയില്‍ ജീവിച്ചിരുന്ന തത്ത്വചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു ചാണക്യന്. മൗര്യ രാജവംശത്തെ പ്രശസ്തമാക്കിയതിൽ പ്രധാന പങ്ക് വഹിച്ചത് അദ്ദേഹത്തിന്റെ നയങ്ങളാണ്.
ഒരു വ്യക്തി ചില സ്വഭാവക്കാരിൽ നിന്ന് വിട്ടുനില്‍ക്കണമെന്നും അല്ലെങ്കില്‍ നിങ്ങള്‍ക്ക് എപ്പോഴും പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്നും ചാണക്യന് പറയുന്നു.
ആരുടെയും വാക്ക് കേള്‍ക്കാത്ത ആളുകളെ അവഗണിക്കുക. ഇവരോട് സംസാരിക്കുന്നത് ഒരാളുടെ സമയം പാഴാക്കുന്നതിന് തുല്യമാണ്. അത്തരം ആളുകളുടെ പിന്നാലെ സമയം കളയുന്നവര്‍ക്ക് എല്ലായ്പ്പോഴും പ്രശ്നങ്ങൾ വരുന്നുവെന്ന് ചാണക്യൻ പറയുന്നു.
സ്വന്തം ഇഷ്ടം മാത്രം പിന്തുടരുന്ന, ആരെയും കേള്‍ക്കാത്ത സ്ത്രീകളെ കൂടെക്കൊണ്ടുനടക്കരുത്. ഭര്‍ത്താവിനെയും കുട്ടികളെയും മാതാപിതാക്കളെയും കുറിച്ച് പോലും ചിന്തിക്കാത്ത ഇത്തരം സ്ത്രീകള്‍ നിങ്ങള്‍ക്കും നിങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കും ദോഷം വരുത്തും.
അസൂയാലുക്കളും സ്വാര്‍ത്ഥരുമായ വ്യക്തികളെ ഒഴിവാക്കണം. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍പ്പോലും, അത്തരം ആളുകളോട് സഹായം ആവശ്യപ്പെടരുത്. കാരണം അവര്‍ മറ്റുള്ളവരുടെ വിജയത്തില്‍ അസൂയപ്പെടുകയും അവരെ വേദനിപ്പിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരായിരിക്കും.
പെട്ടെന്ന് കോപിക്കുന്ന ആളുകളെ കൂടെകൂട്ടരുത്. മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ദേഷ്യമാണ്. ഇത് യുക്തിയെ ഗ്രഹിക്കുന്നതിനുള്ള കഴിവിനെ ദുര്‍ബലപ്പെടുത്തുകയും മറ്റുള്ളവരെയും വേദനിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം വ്യക്തികള്‍ നിങ്ങളുടെ ശത്രുക്കളെക്കാള്‍ അപകടകാരികളായിരിക്കുമെന്നും ചാണക്യന് പറയുന്നു.
പണത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരെ ഒരിക്കലും കൂടെനിര്ത്തരുതെന്ന് ചാണക്യന് പറയുന്നു. പണം നഷ്ടപ്പെടുമോ എന്ന് ഭയന്ന് അത്യാവശ്യത്തിന് പോലും പണം ചെലവഴിക്കാതെ പിശുക്കരായി ജീവിക്കുന്നവരെ എപ്പോഴും പ്രശ്നങ്ങൾ വലയം ചെയ്യുന്നു.
എപ്പോഴും നെഗറ്റീവ് കാര്യങ്ങള്‍ മാത്രം സംസാരിക്കുന്ന ആളുകളില്‍ നിന്ന് അകലം പാലിക്കണമെന്ന് ചാണക്യന് പറയുന്നു. അത്തരം ആളുകള്‍ക്കൊപ്പം സഹവസിക്കുന്നതിലൂടെ നിങ്ങള്‍ക്കും നെഗറ്റീവ് ചിന്തകള്‍ വരും. നിങ്ങള്‍ക്ക് നല്ലതൊന്നും ചിന്തിക്കാന്‍ കഴിയില്ല.