Chanakya Niti

ചാണക്യ നീതി; നിങ്ങളുടെ മകന് ഈ ഗുണങ്ങളുണ്ടോ? എങ്കിൽ നിങ്ങൾ ഭാഗ്യം ചെയ്തവർ!

Zee Malayalam News Desk
Oct 24,2024
';

ചാണക്യൻ

ഇന്ത്യ കണ്ട എക്കാലത്തെയും മഹാനായ തത്വചിന്തകനും ദീര്‍ഘദര്‍ശിയുമായിരുന്നു ചാണക്യന്‍. ചാണക്യനീതിയിലൂടെ ലോകത്തിന് അദ്ദേഹം നല്‍കിയ അറിവുകള്‍ എക്കാലവും പ്രസക്തമാണ്.

';

ചാണക്യ നീതി

ധനം, പ്രശസ്തി, ബിസിനസ്, ഉദ്യോഗം, കുടുംബജീവിതം, വിവാഹജീവിതം എന്നിങ്ങനെ ജീവിതത്തിലെ സമസ്തമേഖലകളെ കുറിച്ചും ചാണക്യ നീതിയിൽ അദ്ദേഹം പ്രതിപാദിക്കുന്നു.

';

പുത്രൻ

ഒരു പുത്രന് വേണ്ട ഗുണങ്ങളെ കുറിച്ച് ചാണക്യ നീതിയില്‍ അദ്ദേഹം പരാമർശിക്കുന്നു. ചാണക്യനീതി പ്രകാരം ഒരു പുത്രന്‍ എങ്ങനെ ആയിരിക്കുമെന്ന് നോക്കാം.

';

അറിവ്

ഒരു പുത്രന് വേണ്ട ഗുണങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് ആണെന്നാണ് ചാണക്യന്‍ പറയുന്നത്. നൂറ് ബുദ്ധിമാന്മാര്‍ക്ക് സമാനമാണ് അറിവുള്ള ഒരൊറ്റ പുത്രന്‍. ഇങ്ങനെയുള്ള പുത്രന്‍ മാതാപിതാക്കള്‍ക്ക് സുഖവും സമാധാനവും നല്‍കുമെന്ന് ചാണക്യൻ പറയുന്നു.

';

ബുദ്ധിമാൻ

വിഡ്ഢികളായ പുത്രന്മാര്‍ മാതാപിതാക്കള്‍ക്ക് ശത്രുക്കള്‍ക്ക് സമാനമാണെന്ന് ചാണക്യന്‍ പറയുന്നു.അങ്ങനെയുള്ളവർ മാതാപിതാക്കള്‍ക്ക് ജീവിതം മുഴുവന്‍ കഷ്ടകാലം നല്‍കുന്നു. അതുകൊണ്ട് പുത്രന്മാര്‍ ബുദ്ധിയുള്ളവര്‍ ആയിരിക്കേണ്ടത് അത്യാവശ്യമാണ്.

';

ദുഃശ്ശീലം

ദുശ്ശീലം ഉള്ള പുത്രന്‍ ബുദ്ധിമാന്‍ ആണെങ്കിലും മരിച്ചുപോകുന്നതാണ് ഭേദമെന്ന് ചാണക്യന്‍ പറയുന്നു. അങ്ങനയുള്ള പുത്രന്റെ മരണം മാതിപിതാക്കള്‍ക്ക് കുറച്ചുകാലം ദുഃഖം നല്‍കുമെങ്കിലും അവര്‍ ജീവിച്ചിരുന്നാല്‍ എപ്പോഴും ദുഃഖിക്കേണ്ടി വരുമെന്നാണ് ചാണക്യന്‍ പറയുന്നത്.

';

ബഹുമാനം

മാതാപിതാക്കളെ ബഹുമാനിക്കുകയോ അവരോട് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുകയോ ചെയ്യാത്ത മക്കളെ കൊണ്ട് മാതാപിതാക്കള്‍ക്ക് യാതൊരു ഗുണവും ഇല്ലെന്നാണ് ചാണക്യന്‍ പറയുന്നത്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

';

VIEW ALL

Read Next Story