Diwali Sweets

ദീപാവലി കൂടുതൽ സ്വീറ്റാക്കാം; ഇതാ ചില റെസിപ്പികൾ...

Zee Malayalam News Desk
Oct 24,2024
';

കാജു ബർഫി

';


ഒരു പാത്രത്തിൽ പഞ്ചാസാരയും വെള്ളവും ചേർത്ത് അൽപം കട്ടിയിൽ പഞ്ചസാരപ്പാനി തയ്യാറാക്കാം. ഇതിലേക്ക് പൊടിച്ചെടുത്ത കശുവണ്ടി ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക. ചൂടാറിക്കഴിയുമ്പോൾ ഇത് കൈ കൊണ്ടു നല്ലപോലെ കുഴയ്ക്കുക. ഒരു പാത്രത്തിൽ അൽപം നെയ്യു പുരട്ടി കശുവണ്ടി മിശ്രിതം പാത്രത്തിലേക്ക് പരത്തി എടുക്കാം. ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് സിൽവർ ഫോയിൽ കൊണ്ട് അലങ്കരിക്കുക.

';

ലഡു

';


കടല പരിപ്പ് 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. തുടർന്ന് വെള്ളം കളഞ്ഞ് മിക്സി ജാറിൽ ഇട്ട് അരച്ചെടുക്കണം. ഒരു പാൻ ചൂടാക്കി അതിൽ നെയ്യ് ഒഴിച്ച്, അരച്ചുവച്ചത് ചേർത്ത് ഒരു അഞ്ചു മിനിറ്റ് ചെറിയ തീയിൽ ഇളക്കിയെടുക. വെള്ളം വറ്റിയതിനുശേഷം കുറച്ച് സമയം കൂടി ഒന്ന് വറുത്തെടുക്കണം. ഇതിന്റെ ചൂട് മാറിയതിനു ശേഷം ചെറുതായി പൊടിച്ചെടുക്കാം. ശേഷം നൂൽ പരുവമായ പഞ്ചസാരപ്പാനിയിലേക്ക് ഈ മിശ്രിതം ചേർത്ത് കൊടുക്കാം, നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം വറുത്തുവച്ച അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് ഇളക്കിയെടുക്കാം. ശേഷം ഉരട്ടിയെടുക്കാം.

';

ഗുലാബ് ജാമുൻ

';


പാല്‍പൊടി, മൈദ, ബേക്കിങ് പൗഡര്‍ , നെയ്യ്, പാല് എന്നിവ ചേര്‍ത്ത് മയമുള്ള ഒരു മാവ് തയ്യാറാക്കുക. ഇതു നല്ലതുപോലെ കുഴച്ചശേഷം ചെറിയ ഉരുളകള്‍ ഇതില്‍നിന്നും ഉരുട്ടുക. ഇത് നെയ്യില്‍ കരിയാതെ വറുത്തുകോരുക. പഞ്ചസാരപ്പാനി തയ്യാറാക്കി അരികില്‍വച്ചിട്ട് വറുത്തുകോരുന്ന ഓരോന്നും പാനിയിലിടുക.

';

ജിലേബി

';


3 മണിക്കൂർ ഉഴുന്ന് കുതിരാൻ വെക്കുക. ശേഷം അധികം വെള്ളം ചേർക്കാതെ നല്ലതുപോലെ അരച്ചെടുത്ത്. ഇതിലേക്ക് അരിപ്പൊടിയും കളറും ചേർത്ത് ഇളക്കി യോജിപ്പിക്കാം. ഇനി നൂൽ പരുവമായ പഞ്ചസാര പാനിയിലേക്കു ഏലക്കാ പൊടിച്ചതും , നാരങ്ങാ നീരും കുറച്ച് നെയ്യും കൂടി ചേർത്ത് ഇളക്കി മാറ്റിവെക്കാം. കുഴച്ചു വെച്ച മാവ് ഒരു Piping Bag ഉപയോഗിച്ച് ജിലേബിയുടെ ആകൃതിയിൽ എണ്ണയിൽ ഒഴിച്ച് പാകത്തിന് വറുത്തെടുക്കാം. ശേഷം 10 മിനിറ്റ് പഞ്ചസാര പാനിയിലേയ്ക്ക് ഇടുക.

';

പേഡ

';


അടി കട്ടിയുള്ള ഒരു പാത്രത്തിൽ പാലും പഞ്ചസാരയും യോജിപ്പിച്ചു ചെറുതായി ചൂടാക്കുക. ഇതിലേക്ക് പാൽപ്പൊടി കുറേശ്ശേ ചേർത്തിളക്കി ഒട്ടും കട്ടയില്ലാതെ യോജിപ്പിച്ച ശേഷം ചെറിയ തീയിലിട്ട് തുടരെയിളക്കുക. 10 മിനിറ്റിനുശേഷം കുറുകി തുടങ്ങുമ്പോള്‍ നെയ്യ് കുറേശ്ശേ ചേര്‍ത്തു കൊടുക്കണം. ടേസ്റ്റ് ഇഷ്ടമുണ്ടെങ്കില്‍ ഏലയ്ക്കാപ്പൊടിയും ചേര്‍ക്കാം. പാത്രത്തിൽ നിന്നും വിട്ട് വരുന്ന പാകം ആകണം. ശേഷം നെയ്യ് പുരട്ടിയ മറ്റൊരു പാത്രത്തിലേക്കു മാറ്റുക. അതിനുശേഷം കയ്യിൽ കുറച്ചു നെയ് പുരട്ടി, പേഡ ഷേപ്പ് ചെയ്തെടുക.

';

VIEW ALL

Read Next Story