ഇനി ജീവിതം മാറും! അറിയാതെ പോകരുത് ഈ ചാണക്യ തന്ത്രങ്ങൾ...
ചാണക്യൻ, വിഷ്ണുഗുപ്തൻ എന്നീ പേരുകളിലും അറിയപ്പെടുന്ന കൗടില്യൻ പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായിരുന്നു.
ചാണക്യൻ എഴുതിയ തത്വങ്ങളുടെ ഒരു സമാഹാരമാണ് ചാണക്യനീതി. ജീവിതത്തിലെ സമസ്ത മേഖലകളിൽ വിജയം നേടാൻ ഈ തത്വങ്ങൾ സഹായിക്കുന്നു.
എല്ലാ സൗഹൃദത്തിന് പിന്നിലും ഒരു ചെറിയ സ്വാർത്ഥ താൽപര്യമെങ്കിലും ഉണ്ടാകും. സ്വാർത്ഥ താൽപര്യമില്ലാത്ത സൗഹൃദമില്ല എന്നത് കയ്പ്പുള്ള ഒരു സത്യമാണ്.
മറ്റുള്ളവരുടെ തെറ്റുകളിൽ നിന്നാണ് പഠിക്കേണ്ടത്. കാരണം നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ അതെല്ലാം സ്വയം ചെയ്യാൻ കഴിയുകയില്ല.
ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് മൂന്നു ചോദ്യങ്ങൾ സ്വയം ചോദിക്കണം. ഞാൻ എന്തിന് വേണ്ടി ഇത് ചെയ്യുന്നു? എന്തായിരിക്കും ഇതിന്റെ ഫലം? ഞാൻ ഇതിൽ വിജയിക്കുമോ? ഈ മൂന്ന് ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം കിട്ടിയാൽ മാത്രമേ നിങ്ങൾക്ക് മുന്നോട്ട് പോകാവൂ.
നിങ്ങൾ ഒരു കാര്യം ചെയ്യാൻ തുടങ്ങിയാൽ തോറ്റുപോകുമെന്ന ഭയമാണ് ആദ്യം ഒഴിവാക്കേണ്ടത്.
കാറ്റുള്ള ദിശയിൽ മാത്രമേ പൂവുകളുടെ സുഗന്ധം ഉണ്ടാവുകയുള്ളൂ. എന്നാൽ ഒരാൾ ചെയ്യുന്ന നന്മ എല്ലാ ദിശകളിലേക്കും വ്യാപരിക്കും.
വിദ്യാഭ്യാസമാണ് ഏറ്റവും നല്ല സുഹൃത്ത്. വിദ്യ അഭ്യസിച്ചവനെ എല്ലാവരും ബഹുമാനിക്കും. അത് യുവത്വത്തെയും സൗന്ദര്യത്തെയും പോലും തോൽപ്പിക്കുന്നു.
ദൈവം വിഗ്രഹങ്ങളിൽ അല്ല കുടികൊള്ളുന്നത്. നിങ്ങളുടെ വികാരങ്ങളാണ് നിങ്ങളുടെ ദൈവം. നിങ്ങളുടെ ആത്മാവാണ് യഥാർത്ഥ ക്ഷേത്രം.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.