കുട്ടികളിലെ അമിതവണ്ണം നിസ്സാരമാക്കരുത്; ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം!
കുട്ടികളിലെ അമിത വണ്ണം മാതാപിതാക്കളെ സംബന്ധിടത്തോളം വലിയ ആശങ്കയുണ്ടാക്കുന്നൊരു കാര്യം തന്നെയാണിത്. അനാരോഗ്യകരമായ ഭക്ഷണരീതിയാണ് അതിന് പ്രധാന കാരണം.
കുട്ടികളിലെ അമിതവണ്ണം തടയുന്നതിന് അവരുടെ ഭക്ഷണക്രമത്തിൽ നിന്ന് ചിലത് ഒഴിവാക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
പാക്ക് ചെയ്ത ചിപ്സുകളിലും ലഘുഭക്ഷണങ്ങളിലും അനാരോഗ്യകരമായ കൊഴുപ്പ് കൂടുതലാണ്.
സോഡ, മധുരമുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കാം. പകരം വെള്ളം, പാൽ, കരിക്കിൻ വെള്ളം എന്നിവ നൽകാം.
ഹോട്ട് ഡോഗ്, സോസേജ് എന്നിവയിൽ പ്രിസർവേറ്റീവുകളും ഉയർന്ന അളവിൽ സോഡിയവും അടങ്ങിയിട്ടുണ്ട്. ഇത് അമിത വണ്ണത്തിന് കാരണമാകും.
കുട്ടികൾക്കായി മാർക്കറ്റിൽ ലഭിക്കുന്ന പല ധാന്യങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. കഴിവതും ഇവ ഒഴിവാക്കുക.
ഫ്രെഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കൻ തുടങ്ങിയവയിലുള്ള ട്രാൻസ് ഫാറ്റ് കൊളസ്ട്രോൾ കൂടാൻ കാരണമാകും.
ഫാസ്റ്റ് ഫുഡുകൾക്ക് പകരം കുട്ടികളുടെ ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ ഉൾപ്പെടുത്താം.
ഭക്ഷണം പോലെ തന്നെ വ്യായാമവും പ്രധാനമാണ്.
നടത്തം, ട്രക്കിംഗ്, സൈക്ലിംഗ്, ഔട്ട് ഡോര്‍ ഗെയിംസ് എന്നിവ ഉള്‍പ്പെടുന്ന വീക്കെന്‍ഡ് പ്ലാനുകള്‍ ആസൂത്രണം ചെയ്യാം.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.