കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കൃത്യമായ സംരക്ഷണം കണ്ണിന് നൽകിയില്ലെങ്കിൽ അത് നമ്മുടെ കാഴ്ചശക്തിയെ ബാധിക്കും.
നമ്മുടെ ഭക്ഷണരീതിയും കാഴ്ചശക്തിയുമായി അടുത്ത ബന്ധമുണ്ട്. ചില ഭക്ഷണങ്ങൾ നമ്മുടെ കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്നവയാണ്. അത് ഏതൊക്കെയെന്ന് നോക്കാം.
മധുരക്കിഴങ്ങിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ഓക്സിഡേറ്റീവ് കുറയ്ക്കാനും കാഴ്ചശക്തി കൂട്ടാനും സഹായിക്കുന്നു.
ക്യാരറ്റിൽ വിറ്റാമിൻ എയും ബീറ്റ കരോട്ടിനും അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി കൂട്ടാൻ സഹായിക്കും.
കണ്ണുകൾക്ക് ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളായ ല്യുട്ടീൻ, സിയാക്സാന്തിൻ എന്നിവ പാലക് ചീരയിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് കാഴ്ചശക്തി കൂട്ടും.
ബ്രോക്കോളിയിലും പോഷകങ്ങളായ ല്യുട്ടീൻ, സിയാക്സാന്തിൻ എന്നിവയടങ്ങിയിരിക്കുന്നതിനാൽ കാഴ്ചശക്തി കൂട്ടാൻ ഇവ കഴിക്കാവുന്നതാണ്.
സിങ്ക്, വിറ്റാമിൻ സി, എ, ല്യുട്ടീൻ, സിയാക്സാന്തിൻ എന്നിവയടങ്ങിയതാണ് മത്തങ്ങ. ഇത് കാഴ്ശക്തി കൂട്ടാൻ സഹായിക്കും.
കണ്ണിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട വിറ്റാമിൻ എ, ല്യുട്ടീൻ, സിയാക്സാന്തിൻ എന്നിവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക