Stress

നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഒട്ടുമിക്ക രോ​ഗാവസ്ഥയ്ക്കും ഒരു പ്രധാന കാരണം സമ്മർദ്ദമാണ്. ശരീരഭാര വർധനവ്, രക്ത സമ്മർദ്ദം ഉയരുന്നത് അങ്ങനെ വിവിധ രോ​ഗാവസ്ഥയ്ക്ക് സമ്മർദ്ദം കാരണമാകുന്നു.

Zee Malayalam News Desk
Jul 02,2024
';

തലച്ചോറിന്റെ ആരോ​ഗ്യം

നമ്മൾ കഴിക്കുന്ന ഭക്ഷണം ശരീരത്തിന്റെ ആരോ​ഗ്യത്തെ മാത്രമല്ല മറിച്ച് മനസിന്റെ ആരോ​ഗ്യത്തെയും ബാധിക്കും. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് നമുക്കുള്ള സമ്മർദ്ദം കുറയ്ക്കുകയും തലച്ചോറിന്റെ ശേഷിയെ മെച്ചപ്പെടുത്തുകയും ചെയ്യും.

';

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ടിൽ നൈട്രിക് ഓക്സൈഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തപ്രവാഹത്തിന് സഹായിക്കുകയും രക്ത സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

';

ബ്ലൂബെറി

ബ്ലൂബെറി ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും. തലച്ചോറിന്റെ ആരോ​ഗ്യത്തിനും ഇത് നല്ലതാണ്.

';

അവോക്കാഡോ

മോണോസാച്ചുറേറ്റഡ് കൊഴുപ്പ് കൊണ്ട് സമ്പന്നമാണ് അവോക്കാഡോ. ഇത് തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുകയും സമ്മർദ്ദ ഹോർമോണുകളെ നിയന്ത്രിക്കുകയും ചെയ്യുന്നു.

';

മാതളനാരങ്ങ

സമ്മർദ്ദമുണ്ടാകുമ്പോൾ ശരീരത്തിൽ ഓക്സിഡേറ്റീവ് ക്ഷയം സംഭവിക്കുന്നു. ഇത് പരിഹരിക്കാൻ മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്. വിഷാദരോ​ഗം കുറയ്ക്കാനും മാതളം സഹായിക്കും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story