ദഹനപ്രശ്നങ്ങൾ മിക്ക ആളുകളിലും പതിവാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണവും അത് കഴിക്കുന്ന നേരവുമൊക്കെ ദഹനപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.
അത്തരത്തിലുണ്ടാകുന്ന ദഹനപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മാർഗങ്ങൾ നോക്കാം.
ഇഞ്ചിയിലെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ദഹനത്തിന് നല്ലതാണ്. ഇഞ്ചി ചായ കുടിക്കുന്നത് ഓക്കാനം തുടങ്ങിയവ ഒഴിവാക്കാനും സഹായിക്കും.
പുതിനയില ഭക്ഷണത്തിൽ ചേർത്തോ അല്ലാതെയോ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും.
ഭക്ഷണം കഴിക്കുന്നതിന് മുൻപ് അൽപം ആപ്പിൾ സിഡർ വിനിഗർ വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് വയറുവേദന കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ഭക്ഷണത്തിൽ യോഗർട്ട്, തൈര് പോലുള്ള പ്രോബയോട്ടിക് അടങ്ങിയവ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
വയറുവേദനയും ഗ്യാസ് ട്രബിളും കുറച്ച് ദഹന പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്നതാണ് ചമോമൈൽ ടീ
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക