താരൻ പോയി മുടി തഴച്ചു വളരാൻ ഈ നീര് സൂപ്പറാ..!
പൊതുവെ ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി
എന്നാൽ തലമുടിക്കും തലയോട്ടിക്കും കിടുവാണ് ഇഞ്ചി എന്നത് നിങ്ങൾക്ക് അറിയാമോ?
മുടി കൊഴിച്ചിൽ മാറ്റി മുടിവളർച്ചയെ സഹായിക്കാൻ ഇഞ്ചിക്ക് കഴിയും, അറിയാം...
മുടിയുടെ സംരക്ഷണത്തിന് ഇഞ്ചി അരച്ച് അതിന്റെ നീര് എടുത്ത് അത് തലയോട്ടിയിൽ പുരട്ടണം. ശേഷം കഴുകി കളയുക. ആഴ്ചയിൽ ൨ തവണ ഇത് ഉപയോഗിക്കാം
പാരഡോൾ, ജിഞ്ചറോൾ, ഷോഗോൾ, സിങ്റോൺ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ വിവിധ സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചിൽ കുറയാൻ സഹായിക്കും
വെളിച്ചെണ്ണയിൽ ഉണക്കിയ ഇഞ്ചി കലർത്തി ഏതാനും ആഴ്ചകൾ പുരട്ടി തലയോട്ടിയിൽ മസാജ് ചെയ്യുന്നത് താരൻ അകറ്റും