ധാരാളം പോഷകങ്ങൾ അടങ്ങിയതാണ് മത്തങ്ങ വിത്ത്. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കുന്നു. മത്തങ്ങ വിത്തിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം...
ധാരാളം നാരുകളടങ്ങിയ മത്തങ്ങ വിത്തുകൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
മഗ്നീഷ്യം ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
സിങ്കും വിറ്റാമിൻ ഇയും അടങ്ങിയ മത്തങ്ങ വിത്തുകൾ പ്രതിരോധശേഷി കൂട്ടുന്നു.
ട്രിപ്റ്റോഫാൻ അടങ്ങിയ മത്തങ്ങ വിത്തുകൾ നല്ല ഉറക്കം കിട്ടാൻ സഹായിക്കും.
ആന്റി ഓക്സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുള്ള മത്തങ്ങ വിത്തുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കുന്നു.
മത്തങ്ങ വിത്തുകളിലെ ആന്റി ഓക്സിഡന്റുകളും അവശ്യ ഫാറ്റി ആസിഡുകളും ചർമ്മ സംരക്ഷമത്തിന് നല്ലതാണ്. ചർമ്മം പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയം ചെയ്യുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.