ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഫലമാണ് പേരയ്ക്ക. വിറ്റാമിന്‍ എ, ബി2, സി, ഇ, കെ, ഫൈബർ, മാംഗനീസ്, പൊട്ടാസ്യം, അയേൺ, ഫോളേറ്റ്, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണിത്
ദിവസവും ഒരു പേരയ്ക്ക വീതം കഴിക്കുന്നത് വളരെ നല്ലതാണ്. എന്തൊക്കെ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം...
പേരയ്ക്കയിൽ ഫൈബര്‍ അഥവാ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും മലബന്ധത്തെ തടയാനും സഹായിക്കും
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക കഴിക്കുന്നത് നല്ലതാണ്
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ പേരയ്ക്ക പല ക്യാന്‍സര്‍ സാധ്യതകളെ തടയാനും സഹായിക്കും
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പേരയ്ക്ക കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും