ആരോഗ്യവും പ്രതിരോധശേഷിയും വർധിപ്പിക്കാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു.
ആൻറി ഓക്സിഡൻറുകളാലും ആൻറി മൈക്രോബയൽ ഗുണങ്ങളാലും സമ്പന്നമാണ് ഗ്രാമ്പൂ. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
മഞ്ഞളിൽ ആൻറി ഇൻഫ്ലമേറ്ററി ആൻറി ഓക്സിഡൻറ് സംയുക്തമായ കുർക്കുമിൻ അടങ്ങിയിരിക്കുന്നു.
കുരുമുളക് പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കുകയും ശ്വസനആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്.
പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും ഇഞ്ചി മികച്ചതാണ്.
ദഹനം മികച്ചതാക്കുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഏലക്ക മികച്ചതാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.