ചിയ സീഡ്സിന് ഇത്രേം കുഴപ്പമുണ്ടോ? അറിയാതെ പോകല്ലേ
ചിയ സീഡ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
ചിയ വിത്തുകൾ അമിതമായി കഴിക്കുന്നതിലൂടെ ശരീരത്തിലെ വെള്ളം വലിച്ചെടുക്കുകയും ആമാശയം വികസിക്കുകയും ഇതുവഴി വയറു വീർക്കാനും കാരണമാകും
അമിത ഉപഭോഗം ദഹനപ്രശ്നങ്ങൾക്കും മലബന്ധം ഉണ്ടാകാനും കാരണമാകും
ചിയ വിത്തുകൾ കഴിച്ച ശേഷം നല്ലതുപോലെ വെള്ളം കുടിക്കണം. ഇല്ലെങ്കിൽ കുടലിലെ ഈർപ്പം ആകർഷിക്കുകയും ഇത് മലബന്ധത്തിന് കാരണമാകുകയും ചെയ്യും
ചിലർക്ക് ചിയ വിത്തുൾ കഴിക്കുമ്പോൾ ഓക്കാനം ഉണ്ടാകാൻ സാധ്യതയുണ്ട്.
ചിയ വിത്തുകളിലെ ഉയർന്ന ഫൈബർ ശരീരത്തിന് അധികമായാൽ വയറിളക്കത്തിന് കാരണമാകും
ചിയ വിത്തുകൾ കഴിച്ചു തുടങ്ങുമ്പോൾ ചെറിയ അളവിൽ തുടങ്ങി ക്രമേണ ഡയറ്റിലെ അളവ് കൃത്യമാക്കുക
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.