ദിവസവും അണ്ടിപ്പരിപ്പ് കഴിച്ചാലുള്ള ഗുണങ്ങളെ കുറിച്ചറിയാം...
ആന്റി ഓക്സിഡന്റുകൾ, മഗ്നീഷ്യം, വിറ്റാമിൻ ബി6 എന്നിവയടങ്ങിയ അണ്ടിപ്പരിപ്പ് സമ്മർദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
മഗ്നീഷ്യം ധാരാളം അടങ്ങിയ അണ്ടിപ്പരിപ്പ് കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
ചെമ്പ്, മഗ്നീഷ്യം എന്നിവയടങ്ങിയ അണ്ടിപ്പരിപ്പ് അസ്ഥികളുടെ സാന്ദ്രത വർധിപ്പിക്കുന്നു. പേശികളെ ബലപ്പെടുത്താനും ഇവ സഹായിക്കും.
അണ്ടിപ്പരിപ്പിൽ കാർബോഹൈഡ്രേറ്റ് കുറവാണ്. ആരോഗ്യകരമായ കൊഴുപ്പും, നാരുകളും അടങ്ങിയ ഇവ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.
അണ്ടിപ്പരിപ്പ് കഴിക്കുന്നതിലൂടെ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് കണ്ണിനെ സംരക്ഷിച്ച് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക