ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കുടിക്കല്ലേ, പണി കിട്ടും!
ബീറ്റ്റൂട്ടിന്റെ ഗ്ലൈസെമിക് ഇൻഡക്സ് ഉയർന്നതാണ്. അതുപോലെ നാരിന്റെ അളവും കുറവാണ്. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവർ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രോഗത്തിന്റെ അളവ് വർധിപ്പിക്കാൻ കാരണമാകും
ബീറ്റ്റൂട്ട് ഓക്സലേറ്റ് കൊണ്ട് സമ്പുഷ്ടമാണ്. ഇത് കല്ല് രൂപപ്പെടുന്നതിന് കാരണമാകുന്നു.
ബീറ്റ്റൂട്ട് പോലുള്ള ചുവന്ന നിറമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്ന ആളുകൾക്ക് ബീറ്റൂറിയയുടെ ലക്ഷണങ്ങൾ ഉണ്ടാക്കാം. അതിനാൽ ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കുടിക്കാതിരിക്കുക.
ബീറ്റ്റൂട്ടിൽ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിക്കുന്നത് വയറുവേദനയ്ക്ക് കാരണമാകും.
കൂടാതെ അമിതമായി നൈട്രേറ്റ് കഴിക്കുന്ന ഗർഭിണികൾക്ക് ഊർജ്ജക്കുറവ്, തലവേദന, തലക്കറക്കം എന്നിവ അനുഭവപ്പെടാം. അതിനാൽ ഗർഭിണികൾ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാതിരിക്കുക .
ബീറ്റ്റൂട്ടിൽ ഉയർന്ന അളവിൽ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തെ നേർത്തതാക്കുകയും അതിലൂടെ രക്തസമ്മർദ്ദം കുറയുന്നതിനും കാരണമാകും. അതിനാൽ കുറഞ്ഞ രക്തസമ്മർദ്ദമുള്ള രോഗികൾ ബീറ്റ്റൂട്ട് ജ്യൂസ് ഒഴിവാക്കുന്നതാണ് നല്ലത്.
ബീറ്റ്റൂട്ട് ജ്യൂസ് ചിലർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാകും. ചൊറിച്ചിൽ, ചർമ്മത്തിൽ ചുണങ്ങ്, പനി എന്നിവയ്ക്ക് ഇവ കാരണമാകും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.