അയമോദകം ചവച്ചരച്ച് കഴിക്കുന്നത് പതിവാക്കൂ; അത്ഭുതപ്പെടുത്തും ഈ ഗുണങ്ങൾ
അയമോദകം ചുമ, ആസ്ത്മ തുടങ്ങിയ ശ്വാസകോശ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നു.
അയമോദകം മെറ്റബോളിസം വർധിപ്പിക്കുകയും കൊഴുപ്പ് കത്തിച്ച് കളയുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ഇവ ഏറെ ഗുണകരമാണ്.
സ്വാഭാവിക വേദന സംഹാരിയായി പ്രവർത്തിക്കുന്നതിനാൽ ആർത്തവത്തിന്റെ അസ്വസ്ഥതകളും വേദനയും ഒഴിവാക്കാൻ അയമോദകം നല്ലതാണ്.
വായ് നാറ്റം ചെറുക്കാനും മോണയുടെ ആരോഗ്യം വർധിപ്പിക്കാനും അയമോദകം പതിവായി ചവയ്ക്കുന്നത് നല്ലതാണ്.
അയമോദകം ചവയ്ക്കുന്നത് ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം നൽകും.
ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അയമോദകത്തിലുണ്ട്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.