ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അങ്ങനെ മുട്ടയോടൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
മുട്ട കഴിച്ച ശേഷം പാൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന അഭിപ്രായമുണ്ട്. ഇത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. അതുപോലെ പലരും മുട്ട കഴിച്ചതിന് ശേഷം ചായയും കുടിക്കാറുണ്ട്, എന്നാൽ രണ്ടും ഒരുമിച്ച് കഴിക്കുന്നത് മലബന്ധത്തിന് വഴിവയ്ക്കും
മുട്ടയ്ക്കൊപ്പം ഓറഞ്ച്, ചെറുനാരങ്ങ, ഗ്രേപ്പ്ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങൾ കഴിക്കുന്നത് അസിഡിറ്റി ഉണ്ടാകാനും ദഹനപ്രശ്നങ്ങൾക്കും കാരണമാകും.
മുട്ടയോടൊപ്പം പഞ്ചസാര കഴിക്കുമ്പോൾ അവയിൽ നിന്ന് പുറത്തുവരുന്ന അമിനോ ആസിഡുകൾ ശരീരത്തിൻ്റെ ആരോഗ്യത്തിന് നല്ലതല്ല. അതുകൊണ്ട് ഈ കോമ്പിനേഷൻ ഒഴിവാക്കുന്നതാണ് നല്ലത്.
തൈരും മുട്ടയും പ്രോട്ടീനാൽ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. അതുകൊണ്ട് ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദഹനത്തെ സാരമായി ബാധിക്കും. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
മുട്ടയുടെ കൂടെ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കുക. മുട്ട കഴിച്ച ശേഷം വാഴപ്പഴം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് കഴിക്കുന്നത് മലബന്ധം, അസിഡിറ്റി, കുടൽ പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാകും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക