പൈനാപ്പിളിൻറെ ആരോഗ്യ ഗുണങ്ങൾ അറിയാം
പൈനാപ്പിൾ വിറ്റാമിൻ സി സമ്പുഷ്ടമാണ്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ഇവയിൽ അടങ്ങിയിരിക്കുന്ന ബ്രോമെലൈൻ എന്ന സംയുക്തം ദഹനത്തിന് മികച്ചതാണ്.
പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര ശരീരത്തിന് ആവശ്യമായ ഊർജം പ്രദാനം ചെയ്യുന്നു.
പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ഇവയുടെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ സന്ധിവേദന, വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
ഇവയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.
പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമെലൈൻ രക്തം കട്ടിയാകുന്നത് തടയാൻ സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.