ഹൃദയത്തിൻറെയും ചർമ്മത്തിൻറെയും ആരോഗ്യം മികച്ചതാക്കാം... ഈ ഭക്ഷണങ്ങൾ നല്ലത്
രക്തയോട്ടം വർധിപ്പിക്കുന്നത് വഴി, ആരോഗ്യമുള്ള ഹൃദയത്തിനും തിളക്കമുള്ള ചർമ്മത്തിനും ഇത് സഹായിക്കുന്നു.
കൊളസ്ട്രോൾ കുറയ്ക്കാനും ചർമ്മത്തിൻറെ ഇലാസ്തികത വർധിപ്പിക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്ന കാറ്റെച്ചിനുകൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്.
ഹൃദയത്തിൻറെ പ്രവർത്തനം മികച്ചതാക്കാൻ സഹായിക്കുന്ന ഒലിവ് ചർമ്മത്തിന് ആവശ്യത്തിന് ജലാംശം നൽകാനും സഹായിക്കുന്നു.
ഹൃദയത്തിൻറെയും ചർമ്മത്തിൻറെയും ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന പോളിഫെനോൾ വാൽനട്ടിൽ അടങ്ങിയിരിക്കുന്നു.
ഹൃദയാരോഗ്യം മികച്ചതാക്കുന്നതിനും ചർമ്മത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും റെഡ് വൈൻ മികച്ചതാണ്.
ഹൃദയാരോഗ്യം മികച്ചതാക്കാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്ന ക്വെർസെറ്റിൻ ആപ്പിളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
ബെറിപ്പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകൾ വീക്കം കുറയ്ക്കാനും രക്തചംക്രമണം വർധിപ്പിക്കാനും സഹായിക്കുന്നു. ഇത് ഹൃദയത്തിനും ചർമ്മത്തിനും ഗുണം ചെയ്യുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.