ശരീരത്തിന് ഏറ്റവും ആവശ്യമുള്ള പോഷകമാണ് പ്രോട്ടീൻ. എല്ലുകൾക്കും മസിലുകൾക്കും കരുത്ത് നൽകാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ദിവസേനയുള്ള ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്. ദിവസവും കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിതാ...
പാലിൽ ധാരാളം കാത്സ്യത്തോടൊപ്പം പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ഗ്ലാസ് ചൂട് പാൽ കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കും.
പയർ വർഗങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ആരോഗ്യകരമായ ഹൃദയത്തിനും മെച്ചപ്പെട്ട ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഫൈബർ, ഫോളേറ്റ്, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും പയർവർഗങ്ങളിൽ അടങ്ങിയിരിക്കുന്നു.
ദിവസവും ഒരു മുട്ട കഴിക്കണമെന്ന് പറയുന്നത് വെറുതെയല്ല. മുട്ടയിൽ പ്രോട്ടീൻ, അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ധാരാളമടങ്ങിയിരിക്കുന്നു.
വാൾനട്ട്, ബദാം, പിസ്ത തുടങ്ങിയ നട്സുകളിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും നട്സ് സഹായിക്കും.
തൈരിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും കാത്സ്യവും എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ആമാശയത്തിന്റെ ആരോഗ്യം കൃത്യമായി നിലനിർത്തുന്നതിനും തൈര് ദിവസേന കഴിക്കുക.
ഓട്സിൽ ഫൈബർ, മഗ്നീഷ്യം, സെലിനിയം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവയ്ക്ക് പുറമേ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഓട്സ് പാലിലോ, സ്മൂത്തിയായോ കഴിക്കാവുന്നതാണ്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക