Biotin Drink

ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. തലമുടിയുടെ ആരോ​ഗ്യത്തിന് ഭക്ഷണം വലിയ ഒരു ഘടകമാണ്. ബയോട്ടിൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് മുടിയുടെ ആരോ​ഗ്യത്തിന് അത്യാവശ്യമാണ്. മുടി വളരുന്നതിനായി ഒരു ബയോട്ടിൻ ഡ്രിങ്ക് വീട്ടിൽ തന്നെ തയ്യാറാക്കിയാലോ?

Zee Malayalam News Desk
Aug 19,2024
';

ഫ്ലാക്സ് സീഡ്സ്

പ്രോട്ടീൻ, ഒമേ​ഗ 3 ഫാറ്റി ആസിഡ്, ഫൈബർ, ആൻ്റി ഓക്സിഡൻ്റ് എന്നിവയാൽ സമ്പന്നമാണ് ഫ്ലാക്സ് സീഡ്സ്. തലയോട്ടിയെ പോഷിപ്പിക്കാനും മുടി നന്നായി വളരാനും ഫ്ലാക്സ് സീഡ്സ് സഹായിക്കുന്നു.

';

ബദാം

മുടിയ്ക്ക് ആവശ്യമായ ബയോട്ടിൻ, വൈറ്റമിൻ ബി 7 എന്നിവ ബദാമിൽ ധാരാളമടങ്ങിയിട്ടുണ്ട്. മുടിയെ നല്ല ബലമുള്ളതാക്കാനും പൊട്ടി പോകാതിരിക്കാനും ബദാം സഹായിക്കുന്നു. ആൻ്റി ഓക്സിഡൻ്റായ വൈറ്റമിൻ ഇയും ബദാമിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

';

കറുത്ത് എള്ള്

തലമുടിയുടെ ആരോ​ഗ്യത്തിനും മുടികൊഴിച്ചിലിനും കറുത്ത എള്ള് വളരെ നല്ലതാണ്. എള്ളിലെ ആൻ്റി ഫം​ഗൽ ​ഗുണങ്ങൾ മുടി അമിതമായി കൊഴിയുന്നതും കട്ടി കുറഞ്ഞ് പോകുന്നതും ഇല്ലാതാക്കാൻ സഹായിക്കും.

';

മത്തങ്ങ വിത്ത്

‌തലയോട്ടിയുടെയും മുടിയുടെയും ആരോഗ്യത്തിന് ആവശ്യമായ നിരവധി പോഷകങ്ങളും മത്തങ്ങയുടെ വിത്തിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ, ലിനോലെയിക് എന്നീ ആൻ്റിഓക്‌സിഡൻ്റുകൾക്ക് ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളുമുണ്ട്.

';

തയ്യാറാക്കുന്ന വിധം

ഫ്ലാക്സ് സീഡ്സ്, മത്തങ്ങ വിത്ത്, ബദാം, കറുത്ത എള്ള്, കശുവണ്ടി എന്നിവ പാത്രത്തിൽ ചൂടാക്കിയെടുക്കുക. തണുത്ത ശേഷം ഒരു ബ്ലെൻഡറിലിട്ട് നന്നായി പൊടിച്ച് എടുക്കുക. മധുരം വേണ്ടവർക്ക് അൽപ്പം പനം കൽക്കണ്ടം കൂടി ചേർത്ത് പൊടിക്കാവുന്നതാണ്.

';

ഇങ്ങനെ കഴിക്കുക

ഒരു ​ഗ്ലാസ് പാലിൽ ഈ പൊടി രണ്ട് സ്പൂൺ ചേർത്ത് രണ്ട് ദിവസത്തിൽ ഒരിക്കൽ കുടിക്കാവുന്നതാണ്. ഈ മിക്സ് ഒരു എയർടൈറ്റ് കണ്ടെയ്നറിൽ നിറച്ച് ഫ്രിഡ്ജിൽ ഒരു മാസം വരെ സൂക്ഷിച്ചുവയ്ക്കാവുന്നതാണ്.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story